
ന്യൂഡെല്‍ഹി: 18 വയസുള്ളപ്പോഴാണ് 27 കാരിയായ ആലിയ പുരുഷനായി മാറാന്‍ തീരുമാനിച്ചത്. ഇപ്പോൾ ആറ് വര്‍ഷത്തിന് ശേഷം ആലിയ വീണ്ടും പെണ്ണാകുന്നു.
20 വയസുള്ളപ്പോള്‍ ലിംഗമാറ്റ പ്രക്രിയയ്ക്കുള്ള മെഡികല്‍ പ്രക്രിയകള്‍ ആരംഭിച്ചിരുന്നു. ഇസ എന്ന പേരും സ്വീകരിച്ചു. ടെസ്റ്റോസ്റ്റിറോണ്‍ വര്‍ധിപ്പിക്കാന്‍ പുരുഷ ഹോര്‍മോണുകള്‍ എടുക്കുകയും ഇരട്ട മാസ്റ്റെക്ടമിക് വിധേയമായതും പരിവര്‍ത്തന പ്രക്രിയയില്‍ ഉള്പെടുന്നെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു . മാറിയ തന്റെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കിയ ശേഷം 2021 ഫെബ്രുവരിയില്‍ പുരുഷ ഹോര്‍മോണുകള്‍ കഴിക്കുന്നത് നിര്‍ത്തി. ഇതോടെ ടെസ്റ്റോസ്റ്റിറോണ്‍ ഗണ്യമായി കുറഞ്ഞു, വീണ്ടും ആലിയയിലേക്ക് മടങ്ങുകയാണ്. ‘ഞാന്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായി പുറത്തിറങ്ങിയപ്പോള്‍ എന്റെ കുടുംബത്തിന് കാര്യങ്ങള്‍ മനസിലായിരുന്നു’. ആലിയ പറഞ്ഞു.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോള്‍ എന്റെ മുത്തശ്ശിമാര്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ലായിരുന്നെങ്കിലും അവർ എതിര്‍ത്തിരുന്നില്ല. ആണായി മാറുന്ന സമയത്ത് അമ്മ എന്റെ വികാരങ്ങള്‍ നന്നായി മനസിലാക്കി പെരുമാറിയിരുന്നു ജീവിതത്തില്‍ ഇന്ന് ഞാന്‍ ആരാണോ? അതിലേക്ക് എന്ന നയിച്ച കാലമായിരുന്നു അത്. താന്‍ പുരുഷ ഹോര്‍മോണുകള്‍ കഴിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയെന്നും ലേസര്‍ ഹെയര്‍ റിമൂവല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആലിയ പറഞ്ഞു.
പക്ഷേ അവളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് അതേപോലെ തുടർന്നു കൊണ്ടിരിക്കുകയാണ് . ‘ശസ്ത്രക്രിയ നടത്തുന്നതിനും ഹോര്‍മോണുകള്‍ കഴിക്കുന്നതിനുമുള്ള തീരുമാനത്തില്‍ ഞാന്‍ ഖേദിക്കുന്നില്ല. എന്റെ വ്യക്തിത്വത്തെ കണ്ടെത്താനുള്ള ജീവിതത്തിലെ ഒരു പ്രധാന സമയമായിരുന്നു അത്. ഇതുവരെ എന്റെ കുടുംബം ഒരിക്കലും എന്നെ കുറ്റപ്പെടുത്തിയില്ല. അജ്ഞാതമായ ഈ യാത്രയിലൂടെ വീണ്ടും കടന്നുപോകാന്‍ ഞാന്‍ ശക്തയാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ എന്നോടുതന്നെ സത്യസന്ധത പുലര്‍ത്തിയതില്‍ അഭിമാനിക്കുന്നു ‘അവര്‍ പറഞ്ഞു. ആലിയ തന്റെ മാറ്റത്തെയും തിരിച്ച് പഴയ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനെയും കുറിച്ച് എപ്പോഴും തുറന്ന് പറയുന്നു. ഇതേ പ്രശ്നം നേരിടുന്ന മറ്റാരെയെങ്കിലും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആലിയ വിശ്വസിക്കുന്നു.