വ്യാപാരിയെ ആക്രമിച്ച് പണം തട്ടി ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ..

Spread the love

കൊച്ചി: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. യൂത്ത് കോൺഗ്രസ് നേതാവും കൗണ്‍സിലറുമായ ടിബിന്‍ ദേവസിയാണ് പിടിയിലായത്. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ ഫയാസ്, ഷെമീര്‍ എന്നിവരേയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറിയാണ് ഇയാൾ.

ടിബിന്റെ സുഹൃത്ത് ഫയാസും കൃഷ്ണമണിയും ബിസിനസ് പങ്കാളികളായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ടിബിന്‍ ദേവസി ഇടപെട്ട് കൃഷ്ണമണിയെ മര്‍ദ്ദിച്ചെന്നും പണം തട്ടിയെന്നുമാണ് കേസ്. കൃഷ്ണമണിയെ ടിബിനും സംഘവും കാറില്‍ തട്ടിക്കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെട്ടെന്നാണ് പരാതി.

ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ കൃഷ്ണമണിയേക്കൊണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. കൃഷ്ണമണിയുടെ ഭാര്യാപിതാവ് ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ച ശേഷം അവിടെവെച്ചും മര്‍ദ്ദിച്ചു. 20 ലക്ഷം രൂപ നല്‍കണമെന്ന് ഭാര്യാ പിതാവിനേക്കൊണ്ട് മുദ്രപത്രത്തില്‍ ഒപ്പിട്ടുവാങ്ങിയെന്നും കൃഷ്ണമണി ആരോപിക്കുന്നു.

കൊച്ചി കോര്‍പറേഷന്‍ വാത്തുരുത്തി ഡിവിഷനിലെ യുഡിഎഫ് കൗണ്‍സിലറാണ് ടിബിന്‍ ദേവസി. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനടക്കം നിരവധി കേസുകള്‍ ടിബിന്‍ ദേവസിയുടെ പേരിലുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എസ്എഫ്‌ഐയുടെ കൊടിമരം ടിബിന്‍ ദേവസി നശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയിരുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഉറങ്ങാൻ കിടന്ന അച്ഛനെ കുത്തിക്കൊന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് മകൻ..

Spread the love

മനോദൗര്‍ബല്യമുള്ള മുഹമ്മദലി, ഏറെ നാളായി അസുഖത്തിനുള്ള ചികിത്സയിലാണ്

വിസ്മയ കേസിൽ വിധി ഇന്ന്..

Spread the love

പ്രതി കിരൺ കുമാറിന് (kiran kumar)പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ

കോഴിക്കോട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരുക്ക്..

Spread the love

പരുക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

Leave a Reply

You cannot copy content of this page