കേരളത്തിന്റെ കാശ്മീർ ; കാന്തല്ലൂർ..

Spread the love

മുന്നാർ :കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കാന്തല്ലൂർ പഞ്ചായത്തിലെ തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന, കേരളത്തിന്റെ കാശ്മീർ എന്ന അറിയപ്പെടുന്ന ഒരു ഗ്രാമമാണ് കാന്തല്ലൂർ . കീഴന്തൂർ, മറയൂർ, കൊട്ടകമ്പൂർ, വട്ടവട, കണ്ണൻ ദേവൻ മലകൾ എന്നിവകളാണ് ഈ ഗ്രാമത്തിന്റെ അതിർത്തി പ്രദേശങ്ങൾ. ശൈത്യകാല പച്ചക്കറികൾ വ്യാപകമായി ഇവിടെ കൃഷി ചെയ്തുവരുന്നു.

ആപ്പിൾ, പ്ലം, മാതളനാരകം, പേരയ്ക്ക, നെല്ലിക്ക, മുട്ടപ്പഴം, പീച്ച്, കോളീഫ്ലവർ, കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, വെളുത്തുള്ളി തുടങ്ങിയ കേരളത്തിൽ കണ്ടുവരുന്നതും അല്ലാത്തതുമായ പഴം, പച്ചക്കറി വർഗ്ഗങ്ങൾ ഇവിടെ കൃഷി ചെയ്തുവരുന്നു. മൂന്നാറിൽ നിന്ന്‌ ഏകദേശം 50 കിലോമീററർ അകലെയാണ്‌ കാന്തല്ലൂർ. കാന്തല്ലൂരിൽ വിളയുന്ന ആപ്പിൾ പ്രശസ്‌തമാണ്.

മുന്നാറിൽ നിന്നും അയൽ ഗ്രാമമായ മറയൂർ വഴി ഉദുമൽപേട്ടിലേക്ക് പോകുന്ന സംസ്ഥാനപാത 17, മാട്ടുപ്പെട്ടി അണക്കെട്ട് വഴി കൊടൈക്കനാലേക്ക് പോകുന്ന സംസ്ഥാന പാത 18, കൊച്ചിയിൽ നിന്നും മധുരയിലേക്ക് പോകുന്ന ദേശീയപാത 49 എന്നിവയാണ് ഇവിടേക്കുള്ള പ്രധാന ഗതാഗത ആശ്രയം. ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചിയും, തീവണ്ടിത്താവളം കോട്ടയം, ഏറണാ‍കുളം എന്നിവയുമാണ്.

W3Schools.com

Related Posts

ഗോ ഫസ്റ്റിന് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്ളൈറ്റ്: 28ന് ആരംഭിക്കും.

Spread the love

രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് (മുൻ ഗോ എയർ) ഈ മാസം 28 മുതൽ കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് വിമാന സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകൾ ഉണ്ടാകും.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

Spread the love

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

Spread the love

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

കുന്നംകുളത്ത് വണ്‍വേ റോഡില്‍ വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ക്രോസ് റാംപില്‍ ലോറി ഇടിച്ച് അപകടം.

Spread the love

വലിയ വാഹനങ്ങളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് രണ്ടു ദിവസം മുന്‍പാണ് നഗരസഭ റാംപ് സ്ഥാപിച്ചത്.

തൃശൂർ പെരുമ്പിലാവിൽ പോലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഒരാൾക്ക് വെട്ടേറ്റു.

Spread the love

പോലീസിനെ കണ്ട ഇവർ പോലീസിന് നേരെ വടിവാളുമായി ആക്രമിക്കാൻ അമ്പതു മീറ്ററോളം ഓടിയെത്തുകയായിരുന്നു.

ചോലവനങ്ങൾ നിറഞ്ഞ ചിന്നാർ..

Spread the love

സഞ്ചാരികൾക്ക് വർഷം മുഴുവനും പ്രവേശനാനുമതിയുണ്ടെങ്കിലും ചിന്നാർ സന്ദർശിക്കാൻ നവംബർ-ഡിസംബർ മാസങ്ങളാണ് അനുയോജ്യം

Leave a Reply

You cannot copy content of this page