ഇൻസ്റ്റാഗ്രാമാകാൻ ഒരുങ്ങി വാട്സാപ്പ് ; നിർണായക മാറ്റങ്ങൾ വരുന്നു..

Spread the love

ഇൻസ്റ്റാഗ്രാം, ഫേസ്‍ബുക്ക് എന്നിവയുടെ പാത പിന്തുടരാൻ വാട്സാപ്പും ഒരുങ്ങുന്നതായി റിപ്പോർട്ട്.

റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള എല്ലാ ഫീച്ചേഴ്‌സും വാട്ട്‌സ്ആപ്പില്‍ ഉടന്‍ എത്താന്‍ പോകുകയാണ് എന്നാണ് വിവരം.
ഫേസ്ബുക്ക് കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സമാനമായി വാട്ട്‌സ്ആപ്പ് മെസേജുകള്‍ക്കും റിയാക്ഷന്‍ നല്‍കാന്‍ പുതിയ അപ്‌ഡേറ്റോടെ സാധിക്കുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലൈക്ക്, ലൗ, ഹഹഹ, ആന്‍ഗ്രി, സാഡ് തുടങ്ങിയ പല ഇമോജികളും ടെക്‌സ്റ്റ് മെസേജുകള്‍ക്ക് റിയാക്ഷനായി നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓരോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ നിയമങ്ങള്‍ക്കും സ്വഭാവത്തിനും യോജിക്കാത്ത മെസേജുകള്‍ ആര് അയച്ചാലും അഡ്മിന് അവരുടെ അനുവാദമില്ലാതെ മെസേജ് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുത്തന്‍ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ വാട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റിലുണ്ടാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ നേരിട്ട് വാട്ട്‌സ്ആപ്പിലൂടെ ആസ്വദിക്കാന്‍ സാധിക്കും. റീല്‍സുകള്‍ ഇഷ്ടപ്പെടുന്ന വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ വലിയ കൗതുകമായിരിക്കും.

വാട്ട്‌സ്ആപ്പിലെ നമ്മുടെ ലാസ്റ്റ് സീന്‍ കോണ്‍ടാക്റ്റിലെ ആരും കാണാതെ ഒളിപ്പിക്കാനുള്ള സംവിധാനം മുന്‍പ് തന്നെ വാട്ട്‌സ്ആപ്പിലുണ്ട്. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ കോണ്‍ടാക്ട് ലിസ്റ്റിലെ ആര്‍ക്കൊക്കെ നമ്മുടെ വാട്‌സ്ആപ്പ് ലാസ്റ്റ് സീന്‍ കാണാനാകുമെന്ന് നമ്മുക്ക് തീരുമാനിക്കാനാകുമെന്നാണ് വാബെറ്റഇന്‍ഫോ റിപ്പോര്‍ട്ട്.

അതേ സമയം പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള വാർത്തകൾക്ക് നെറ്റിസൺസിനിടയിൽ സമ്മിശ്ര പ്രതികരണമാണ്. പുതിയ ഫീച്ചറുകൾ വരുന്നത് നന്നായെന്ന് ചിലർ പറയുമ്പോൾ, വാട്സാപ്പിലേക്ക് റീൽസിനെ വലിച്ചിഴച്ചാൽ വൃത്തികേടായിരിക്കുമെന്നും, വേറെ ആപ്പ് നോക്കി പോകേണ്ടി വരുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page