മഞ്ജു വാര്യർക്കെതിരെ മൊഴി നൽകാൻ പഠിപ്പിച്ച് ദിലീപിന്റെ അഭിഭാഷകൻ; ശബ്ദരേഖ കോടതിയിൽ

Spread the love

നടിയെ ആക്രമിച്ച കേസിൽ എങ്ങനെ മൊഴി നൽകണമെന്ന് നടൻ ദിലീപിന്റെ സഹോദരൻ അനൂപിനെ പറഞ്ഞുപഠിപ്പിക്കുന്ന അഭിഭാഷകന്റെ ശബ്ദരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ വിചാരണ ആട്ടിമറിച്ചതിന്റെ സുപ്രധാന തെളിവാണ് ശബ്ദരേഖയെന്ന് പ്രോസീക്യൂഷൻ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷന്റെ സാക്ഷിയായ അനൂപിന് കേസ് വിസ്താര സമയത്ത് നൽകാനുള്ള മൊഴിയുടെ രൂപമാണ് അഭിഭാഷകൻ ഫിലിപ്പ് പറഞ്ഞു പഠിപ്പിച്ചത്.

ശബ്‍ദരേഖയിലെ ചില ഉള്ളടക്കങ്ങൾ :-

ദിലീപിന് ശത്രുക്കളുണ്ടെന്നും ശ്രീകുമാർ മേനോനും (സംവിധായകൻ), ലിബർട്ടി ബഷീറും ശത്രുവാണെന്നും കോടതിയിൽ പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. ഗുരുവായൂരിൽ വച്ചു നടന്ന ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും നൃത്തപരിപാടികളുടെ പേരിൽ മഞ്ജുവും ദിലീപും തമ്മിൽ വഴക്ക് പതിവായിരുന്നു എന്നും പറയണം.

മഞ്ജു മദ്യപിക്കാറുണ്ടെന്നും ചേട്ടൻ (ദിലീപ്) 10 വർഷത്തിലേറെയായി മദ്യം കൈകൊണ്ട് തൊട്ടിട്ടില്ലെന്നും വേണം കോടതിയിൽ പറയാൻ. ഒരു സാമ്പത്തിക വരുമാനത്തിനു മാത്രമായിരുന്നു മഞ്ജു താൽപര്യം കാണിച്ചിരുന്നത്. മഞ്ജുവിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിരുന്നതും ചേട്ടനാണെന്നും എന്നാൽ മഞ്ജുവിന്റെ ചില പിടിവാശികളാണ് ഇരുവരും വേർപിരിയാൻ കാരണമായതെന്ന് കോടതിയിൽ പറയണം”എന്ന് അഭിഭാഷകൻ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നതായി ശബ്‍ദരേഖയിൽ വ്യക്തമാകുന്നു.

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page