‘റഷ്യയുടെ അടുത്ത ലക്ഷ്യം നിങ്ങൾ’; 4 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി സെലെൻസ്‌കി

Spread the love

അടുത്തതായി റഷ്യയുടെ ആക്രമണത്തിന് ഇര നിങ്ങളാകുമെന്ന് 4 രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഉക്രേനിയൻ പ്രസിഡന്റ്‌ വ്ലാദിമിർ സെലെൻസ്കി. പോളണ്ട്, മോൾഡോവ, റൊമാനിയ, ബാൾട്ടിക് എന്നീ രാജ്യങ്ങളോടായാണ് സെലൻസ്കിയുടെ മുന്നറിയിപ്പ്. യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ 4 രാജ്യങ്ങളാണെന്ന് ബുധനാഴ്ച പുറത്തുവിട്ട വിഡിയോ സന്ദേശത്തിലൂടെ അദ്ദേഹം പറഞ്ഞു.

“യുക്രൈന് കൂടുതൽ ആയുധങ്ങൾ വേണം. പീരങ്കികളും യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും രാജ്യത്തിന് ആവശ്യമാണ്”. സമാധാന ഉടമ്പടി പാലിക്കാനാകുന്നില്ലെങ്കിൽ റഷ്യ അന്താരാഷ്ട്ര സമൂഹം വിടണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു.

തങ്ങൾക്ക് ആയുധ വാഗ്ദാനം ചെയ്ത യു.എസ് പ്രസിഡന്റ് ബൈഡനോട് സെലെൻസ്കി നന്ദി പറഞ്ഞു. സമീപ രാജ്യങ്ങൾക്കു മുന്നറിയിപ്പുമായെത്തിയ സെലൻസ്കി, യുദ്ധം അനന്തമായ രക്തച്ചൊരിച്ചിലിനിടയാക്കുമെന്നും കഷ്ടപ്പാടും ദുരിതങ്ങളും നാശവും അവസാനിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

നായയാവാൻ 12 ലക്ഷം ചിലവഴിച്ച് യുവാവ്..

Spread the love

എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു

Leave a Reply

You cannot copy content of this page