പ്രേക്ഷകര്‍ക്ക് വിഷു ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും മമ്മൂട്ടിയും..

Spread the love

മലയാളി പ്രേക്ഷകര്‍ക്ക് വിഷു ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ഫേസ്ബുക്കില്‍ തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഇരുവരും ആശംസകളറിയിച്ചത്.
നടന്‍ ജയറാമും ആശംസകളറിയിച്ചു.

അതേസമയം വിഷു ആഘോഷത്തിന് മാറ്റ് കൂട്ടാന്‍ ഇത്തവണ തിയേറ്ററുകളില്‍ പുതിയ മലയാളം റിലീസുകള്‍ ഒന്നുമില്ല എന്ന പ്രത്യേകത കൂടിയുണ്ട് ഇപ്രാവശ്യം. റംസാന്‍ നോമ്പ് കാലം കൂടി ആയതാണ് പുതിയ മലയാളം റിലീസുകള്‍ എത്താതിരിക്കാനുള്ള ഒരു കാരണം. അതേസമയം മൂന്ന് ഇതരഭാഷാ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം നടത്തുകയാണ്. എസ് എസ് രാജമൗലിയുടെ തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ ആണ് ആദ്യമെത്തിയത്.


മാര്‍ച്ച്‌ 25 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ഇന്ത്യന്‍ ചിത്രങ്ങള്‍ എക്കാലത്തും നേടുന്ന മൂന്നാമത്തെ സാമ്പത്തിക വിജയവുമാണ്. 1000 കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ചിട്ടുണ്ട് ചിത്രത്തിന്.
വിഷുവിനോട് അടുത്ത ദിനങ്ങളില്‍ എത്തിയ മറ്റു രണ്ട് മറുഭാഷാ റിലീസുകള്‍ തമിഴില്‍ നിന്നും കന്നഡത്തില്‍ നിന്നുമാണ്. തമിഴില്‍ നിന്ന് വിജയ് നായകനായ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം ബീസ്റ്റ്, കന്നഡത്തില്‍ നിന്ന് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് 2 എന്നിവയാണ് ഈ ചിത്രങ്ങള്‍. വന്‍ പ്രീ- റിലീസ് ഹൈപ്പ് നേടിയവയായിരുന്നു രണ്ട് ചിത്രങ്ങളും. എന്നാല്‍ രണ്ടു തരം അഭിപ്രായങ്ങളാണ് ഈ ചിത്രങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ബീസ്റ്റിന് സമ്മിശ്ര അഭിപ്രായങ്ങള്‍ ലഭിച്ചപ്പോള്‍ കെജിഎഫ് 2ന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മറ്റൊരു അത്ഭുതം സൃഷ്ടിക്കാന്‍ ഈ കന്നഡ ചിത്രത്തിന് കഴിയുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പറയുന്നത്.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page