ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിൽ; വിമാനമിറങ്ങിയത് ഗുജറാത്തിൽ

Spread the love

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തി.

ആദ്യദിനമായ ഇന്ന് ഗുജറാത്തിലാണ് സന്ദർശനം. രാവിലെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ് ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ വരെ റോഡിന് ഇരുവശവും ഇന്ത്യൻ കലാരൂപങ്ങൾ അണിനിരത്തിയിരുന്നു.10 മണിയോടെ സബർമതി ആശ്രമത്തിലും പിന്നാലെ വ്യവസായികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും.

ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച. വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.

ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകിട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്നലെ അദ്ദേഹം ബ്രിട്ടണിൽ വച്ച് പറഞ്ഞിരുന്നു. ബോറിസ് ജോൺസൺ ആദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്.

വ്യാവസായിക – പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ബ്രിട്ടൺ പ്രധാനമന്ത്രി ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിന് പുറമേ തൊഴിൽ സാധ്യതകൾ, സാമ്പത്തിക വളർച്ച, തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

‘സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്നു നമ്മുടെ സമാധാനത്തിനും സമൃദ്ധിക്കും ഭീഷണി നേരിടുന്നതിനാൽ, ജനാധിപത്യ രാജ്യങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് നിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്,’- ബോറിസ് ജോൺസൺ ട്വീറ്ററിൽ കുറിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആണ് ഇന്ത്യ. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയും കൂടിയാണ്. നിലവിലെ സാഹചര്യത്തിൽ, ബ്രിട്ടൺ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി ബന്ധം സ്ഥാപിക്കുന്നത് ഏറെ നല്ലതാണ്, ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page