കാവ്യ ഇന്ന് ഹാജരാകില്ല; ബുധനാഴ്ച്ച വീട്ടിൽ വെച്ച് ചോദ്യം ചെയ്യാമെന്ന് പ്രതികരണം

Spread the love

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് അന്വേഷണ സംഘത്തിന് കാവ്യ മറുപടി നൽകി. മറ്റൊരു ദിവസം സമയം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

കാവ്യയെ നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. ആലുവയിലെ വീട്ടിൽ വെച്ച് ബുധനാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ചോദ്യം ചെയ്യാമെന്നാണ് കാവ്യ ഇപ്പോൾ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.

സാക്ഷിയെന്ന നിലയിലാണ് നിലവിൽ കാവ്യാ മാധവനെ അന്വേഷണസംഘം ചോദ്യം ചെയ്യാനിരിക്കുന്നത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്ന ചട്ടം പ്രകാരമാണ് കാവ്യയുടെ സൗകര്യം തേടിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഉണ്ടായ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് സംവിധായകൻ ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ.

കേസുമായി ബന്ധപ്പെട്ട ചില ഓഡിയോ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. “ഒരു സ്ത്രീ അനുഭവിക്കേണ്ട ശിക്ഷയാണ് താൻ അനുഭവിക്കുന്നത്” എന്നായിരുന്നു സംഭാഷണത്തിൽ പറയുന്നത്. ദിലീപിന്റെ മുൻഭാര്യയായ നടി മഞ്ജു വാര്യരെ വിളിച്ചുവരുത്തി ഈ സംഭാഷണങ്ങൾ നടന്റേത് തന്നെയെന്ന് അന്വേഷണസംഘം ഉറപ്പുവരുത്തിയിരുന്നു.

Related Posts

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൽ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

ഹെൽമറ്റ് വെറുതെയെടുത്ത് തലയിൽ വെച്ചാൽ പോര ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലേൽ ഇനി 2000 രൂപ പിഴ..

Spread the love

ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

Leave a Reply

You cannot copy content of this page