തൃശൂർ പൂരം ; കൊടിയേറ്റം നാലിന് നടക്കും..

Spread the love

തൃശൂര്‍: കോവിഡ് മഹാമാരിയുടെ അടച്ചിടലില്‍ രണ്ടു വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷം ആഘോഷിക്കുന്ന തൃശൂര്‍ പൂരത്തിന് മേയ് നാലിന് കൊടിയേറും.

10നാണ് പൂരം. എട്ടിന് സാമ്പിള്‍ വെടിക്കെട്ട്. പ്രധാന പങ്കാളി ക്ഷേത്രമായ പാറമേക്കാവിലാണ് ആദ്യം കൊടിയേറുക.

രാവിലെ ഒമ്പതിനും 10.30നും ഇടയിലാണ് കൊടിയേറ്റം. വലിയപാണിക്ക് ശേഷം പുറത്തേക്കെഴുന്നള്ളിക്കുന്ന ഭഗവതിയെ സാക്ഷി നിര്‍ത്തി ദേശക്കാര്‍ കൊടി ഉയര്‍ത്തും. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടി മരത്തില്‍ ആല്, മാവ് എന്നിവയുടെ ഇലകളും, ദര്‍ഭപ്പുല്ല് എന്നിവ കൊണ്ടും അലങ്കരിക്കും. ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടി ഉയര്‍ത്തുക. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തും.

തുടര്‍ന്ന് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ഭഗവതിക്ക് വടക്കുംനാഥക്ഷേത്ര കൊക്കര്‍ണിയില്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആറാട്ടും നടക്കും.

തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 10.30നും 10.55നും ഇടയിലാണ് കൊടിയേറ്റ്. ഉച്ചക്ക് മൂന്നിനാണ് ക്ഷേത്രത്തില്‍ നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്ബാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. ഉച്ചക്ക് 3.30ന് ഭഗവതി നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാക ഉയരും. ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടി കലാശിച്ച്‌ നടുവില്‍ മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് ഭഗവതി അഞ്ചോടെ തിരിച്ചെഴുന്നള്ളും. കൊടിയേറ്റത്തിന്റെ തലേദിവസം കൊടിയേറ്റത്തിനുള്ള അടക്കാമരം പാട്ടുരായ്ക്കല്‍ ജങ്ഷനില്‍ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലേക്ക് സ്വീകരിച്ച്‌ കൊണ്ട് വരും.

പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങള്‍ക്കൊപ്പം പൂരത്തില്‍ പങ്കാളികളാവുന്ന എട്ട് ഘടക ക്ഷേത്രങ്ങളിലും അന്ന് തന്നെ കൊടിയേറും. തിരുവമ്ബാടി വിഭാഗം സ്വരാജ് റൗണ്ടിലെ നടുവിലാലിലും നായ്ക്കനാലിലും നിര്‍മിക്കുന്ന പന്തലുകളുടെ കാല്‍നാട്ടുകര്‍മം വ്യാഴാഴ്ച രാവിലെ യഥാക്രമം എട്ടിനും ഒമ്പതിനും നടക്കും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page