തൃശൂരിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകൻ പോലീസിൽ കീഴടങ്ങി

Spread the love

തൃശൂർ : കുടുംബവഴക്കിനെ തുടർന്ന് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മകൻ അനീഷ് പോലീസിൽ കീഴടങ്ങി.

ഇന്ന് പുലർച്ചെ രണ്ട് മണിക്ക് കീഴടങ്ങിയ അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്‌ക്ക് പിന്നാലെ ഒളിവിൽ പോയ അനീഷിനെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശൂർ കമ്മീഷ്ണർ ഓഫീസിലെത്തിയാണ് അനീഷ് കീഴടങ്ങിയത്.

ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വെച്ച് അനീഷ് പിതാവ് കുട്ടനെയും മാതാവ് ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. മാതാപിതാക്കളെ തൂമ്പകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം അനീഷ് അവരെ വെട്ടിക്കൊല്ലുകയായിരുന്നു. മാതാപിതാക്കൾ അയൽ വീടുകളിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെ തടഞ്ഞുനിർത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയിരുന്നു. അച്ഛന്റെ നെഞ്ചിനും കഴുത്തിനും വെട്ടി. കൊലപാതകത്തിന് ശേഷം ഇയാൾ ബൈക്കെടുത്ത് സ്ഥലം വിട്ടു. മാവ് നടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പ്രദേശവാസികൾ പറയുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page