
ഇടുക്കി: രാമക്കൽമേട്ടിൽ ചന്ദനമോഷണം. സ്വകാര്യ വ്യക്തികളുടെ ഏലത്തോട്ടത്തിൽ നിന്നും 15 മരങ്ങൾ മുറിച്ചു കടത്തി. രാമക്കൽമേട് സ്വദേശിയായ പല്ലാട്ട് രാഹുൽ, സഹോദരൻ രാഗി എന്നിവരുടെ കൃഷിയിടത്തിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.
ഇതിൽ അഞ്ചെണ്ണം കടത്തിക്കൊണ്ടു പേയി. ചെറു മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്തു. 35 സെന്റീമീറ്റർ വരെ വണ്ണമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ചത്. മുറിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് വെട്ടിക്കൊണ്ടുപോയത്. വിഷുവിന് ശേഷം ഏലത്തോട്ടത്തിൽ പണിക്ക് തൊഴിലാളികള്‍ എത്തിയരുന്നില്ല. തുടര്‍ച്ചയായ അവധിക്ക് ശേഷം കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ചന്ദനമരങ്ങള്‍ മോഷണം നടന്നത് കാണുന്നത്.
ചന്ദനം മുറിച്ചു കടത്തുന്നതിനിടെ കൃഷിയിടത്തിലെ ഏലവും നശിപ്പിച്ചു.
കൃത്യമായ വിവരങ്ങള്‍ അറിയുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് ഉടമകള്‍ സംശയിക്കുന്നു. മേഖലയില്‍ വലിയ തോതില്‍ മരം മോഷണം നടക്കുന്നതായി പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
മുണ്ടിയെരുമ ടൗണ്‍, വില്ലേജ് ഓഫീസ്, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന വലുതും ചെറുതുമായ നിരവധി ചന്ദന മരങ്ങളാണ് മോഷണം പോയത്.
മറയൂര്‍ മേഖല കഴിഞ്ഞ് ഏറ്റവും കൂടുതല്‍ സ്വഭാവികമായി ചന്ദന മരങ്ങള്‍ വളരുന്ന മേഖലയാണ് നെടുങ്കണ്ടം. ചന്ദനമരങ്ങള്‍ മുറിച്ച് കടത്തപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതായും തുടര്‍ അന്വേഷണം നടത്തുമെന്നും നെടുങ്കണ്ടം പൊലീസ്, കല്ലാര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് അധികൃതര്‍ വെളിപ്പെടുത്തി.