
കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി .
ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് നല്ലളം പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല