22.65 ലക്ഷത്തിന് കറുത്ത നിറത്തിലുളള കുതിരയെ വാങ്ങി ;വീട്ടിലെത്തി കുളിപ്പി ച്ചു കഴിഞ്ഞപ്പേൾ നിറംമാറി; യുവാവ് വന്‍ തട്ടിപ്പിനിരയായി

Spread the love
പ്രതികാത്മക ചിത്രം

ഛണ്ഡിഗഢ്: 22 ലക്ഷത്തിന്‍റെ കറുത്ത കുതിരയെ വാങ്ങിയ പഞ്ചാബ് സ്വദേശി പറ്റിക്കപ്പെട്ട വാര്‍ത്തയാണ് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 22.65 ലക്ഷത്തിന് കറുത്ത നിറത്തിലുളള കുതിരയെ വിലക്ക് വാങ്ങിയാണ് രമേശ് കുമാർ എന്നയാള്‍ കബളിപ്പിക്കപ്പെട്ടത്.

സംഗ്രുർ ജില്ലയിലെ സുനം പട്ടണത്തിൽ തുണിക്കട നടത്തുന്ന വ്യക്തിയാണ് രമേശ് കുമാര്‍. പൊലീസ് പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ ഇനത്തിൽപ്പെട്ട കുതിരകളെ വിൽപന നടത്തി പ്രതികൾ മറ്റ് എട്ട് പേരെയും കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇതില്‍ ആറുപേര്‍ സംഗ്രുറില്‍ തന്നെയുള്ളവരാണ് ഒരാള്‍ പട്യാലയിലാണ്. ഇവര്‍ക്കെതിരെയും തട്ടിപ്പിന് ഇതേ രീതിയാണ് ഇവര്‍ എടുത്തത് എന്നാണ് വിവരം.
മാർവാരി ഇനത്തിലുളള സ്റ്റാലിയൻ കുതിര എന്ന വ്യാജേനെയാണ് ഇവർ കുതിരയെ രമേശ് കുമാറിന് വിറ്റത്.


കുതിരയെ വിൽപന നടത്തുന്ന ജതീന്ദർ പാൽ സിംഗ് സെഖോൺ, ലഖ്‌വീന്ദർ സിംഗ്, ലച്‌റാ ഖാൻ എന്നിവരില്‍ നിന്നാണ് ഇയാള്‍ കുതിരയെ വാങ്ങിയത്.

വീട്ടിലെത്തി കുതിരയെ കുളിപ്പിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം അറിയുന്നത്. കറുത്ത നിറം ഒലിച്ചു പോവുകയും കുതിരയുടെ യഥാർത്ഥ നിറമായ ചുവപ്പ് കാണുകയുമായിരുന്നു. കുതിര ഫാം തുടങ്ങാനാണ് താൻ കറുത്ത കുതിരയെ തന്നെ വാങ്ങിയതെന്നും രമേശ് കുമാർ‌ പറഞ്ഞു.

Related Posts

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

പ്രതിമാസം 10 ലക്ഷം ഇന്ത്യയിലേക്ക് അയയ്ക്കും,5 മക്കളുണ്ട്; ദവൂദ് ഇബ്രാഹിമിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പുറത്ത്..

Spread the love

ദാവൂദ് ഇബ്രാഹിം എല്ലാ മാസവും കൂടപ്പിറപ്പുകൾക്ക് 10 ലക്ഷം വീതം അയയ്ക്കാറുണ്ടെന്ന് ഇളയ സഹോദരൻ ഇഖ്ബാൽ കസ്കർ പറഞ്ഞതായാണ്, നവാബ് മാലിക്കിനെതിരായ സാക്ഷി ഖാലിദ് ഉസ്മാൻ വെളിപ്പെടുത്തിയത്.

പിസി ജോർജ് ആശുപത്രിയിൽ..

Spread the love

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page