കെജിഎഫിനെ പിന്നിലാക്കണം; ‘പുഷ്പ 2’വിന്റെ തിരക്കഥ മാറ്റിയെഴുതാൻ ഷൂട്ടിങ് നിർത്തി സംവിധായകൻ

Spread the love

ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം സ്റ്റൈലിഷ് താരം അല്ലു അർജുൻ ഹീറോ പരിവേഷത്തിലെത്തി ആരാധകരെ ത്രസിപ്പിച്ച ചിത്രമായിരുന്നു ‘പുഷ്പ’. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന്റെ ആദ്യഭാഗം 2021 ഡിസംബറിലായിരുന്നു പുറത്തിറങ്ങിയത്. റിലീസിനു മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങളും ഡയലോഗുകളും സിനിമപ്രേമികളായ സാധാരണക്കാർക്കിടയിൽ മാത്രമല്ല ക്രിക്കറ്റ്‌ താരങ്ങൾക്കിടയിൽ പോലും തരംഗം സൃഷ്ടിച്ചു.

എന്നാലിപ്പോൾ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കേ നിർത്തിവെച്ചിരിക്കുകയാണ് സംവിധായകൻ. അടുത്തിടെ വന്ന് ബോക്സ്‌ഓഫീസ് തൂത്തുവാരിയ യാഷിന്റെ ‘കെജിഎഫ് ചാപ്റ്റർ 2’ നേടിയ ചരിത്രവിജയമാണ് ഈ തീരുമാനത്തിനു പിന്നിലെ പുതുമയുള്ള കാരണം. കെജിഎഫിനെക്കാൾ ഉയർന്ന വിജയം കൈവരിക്കാൻ തിരക്കഥയിൽ ആവശ്യമുള്ള മാറ്റങ്ങൾ കൊണ്ടുവരാനാണ് സംവിധായകൻ സുകുമാർ ഇത്തരമൊരു നീക്കം നടത്തിയത്.

ആദ്യഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ എടുക്കാൻ ഉദ്ദേശിക്കുന്ന രണ്ടാം ഭാഗത്തിൽ നിലവാരമുള്ള മേക്കിങ്ങിനോടൊപ്പം ശക്തിയാർന്ന തിരക്കഥയും ഉണ്ടായിരിക്കണമെന്നാണ് സംവിധായകന്റെ നിർബന്ധം. എങ്കിൽ മാത്രമേ കേജിഎഫിനെക്കാൾ ഉയരത്തിൽ വിജയിക്കാനാകൂ എന്ന അഭിപ്രായത്തിലാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുന്നത്.

2021 ലെ സൂപ്പർഹിറ്റായ ‘പുഷ്പ 1’, തെലുങ്ക് കൂടാതെ 4 ഭാഷകളിൽ കൂടെ പുറത്തിറങ്ങി 355 കോടി രൂപയുടെ നേട്ടമാണ് ആഗോളതലത്തിൽ നേടിയത്. എന്നാൽ 2022 ഏപ്രിൽ 14ന് പുറത്തിറങ്ങിയ ‘കെജിഎഫ് ചാപ്റ്റർ 2’, രണ്ടാഴ്ച്ച പിന്നിടുമ്പോഴേക്കും 321.12 കോടിയാണ് ഇതുവരെ ആഗോളതലത്തിൽ നേടിയത്. ഇപ്പോഴും ബോക്സ്‌ഓഫീസിലെ പല റെക്കോർഡുകളും തകർത്ത് ‘റോക്കി ഭായ്’ നിറഞ്ഞ സദസ്സിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page