
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുണ്ടെന്നും കാര്‍ഷിക നിയമം തിരിച്ചുവരുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും നടനും രാജ്യസഭാ എംപി.യുമായ സുരേഷ് ഗോപി പറഞ്ഞു .
രാജ്യസഭാ അംഗത്വ കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും തീരുമാനത്തില്‍ അമര്‍ഷമുള്ള ബിജെപിക്കാരനാണു താനെന്നും എല്ലാവര്ക്കും ഇഷ്ടമായാലും ഇല്ലെങ്കിലും ഇക്കാര്യം താന്‍ പറയും. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളും കൊണ്ടുപോയ ചിലരുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ അധികം വൈകാതെ തിരിച്ചെത്തുമെന്നും സുരേഷ് ഗോപി അവകാശപ്പെടുകയും ചെയ്തു.
യുപി ബോര്‍ഡറിലൊക്കെ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളും കൊണ്ടു പോയ ചിലരുണ്ട്. ഇവനൊക്കെ കര്‍ഷകരോട് എന്ത് ഉത്തരം പറയും, എന്ന് ഉത്തരം പറയും? ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍?’ സുരേഷ് ഗോപി ചോദിക്കുകയും ചെയ്തു.
”നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം. നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബിജെപിക്കാരനാണ് ഞാന്‍. അത് അങ്ങനെത്തന്നെയാണ്. ആ കാര്‍ഷിക നിയമങ്ങള്‍ തീര്‍ച്ചയായും തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും സുരേഷ് ഗോപി അറിയിച്ചു.
‘ഇല്ലെങ്കില്‍ ഈ ഭരണത്തെ പറഞ്ഞയയ്ക്കും കര്‍ഷകര്‍. ആ അവസ്ഥയിലേക്കു കാര്യങ്ങള്‍ പോകും. സത്യം എപ്പോഴും മറനീക്കി പുറത്തുവരാന്‍ വൈകും. കാര്‍മേഘത്തിന്റെ ശക്തി അടിസ്ഥാനമാക്കിയാണ് പുറത്തുവരാന്‍ എടുക്കുന്ന സമയം. നമുക്ക് ഇവിടെ കാര്‍മേഘങ്ങളുടെ ശക്തിയാണ്. അവസാനം കഴുത്തറ്റം ചെളികൊണ്ടെത്തിച്ച് നമ്മെ മുക്കിക്കൊല്ലുന്നതുവരെ ഇതുണ്ടാകും’ സുരേഷ് ഗോപി മുന്നറിയിപ്പു കൊടുത്തു.