കുഴഞ്ഞുവീണയാളുടെ ജീവന്‍ രക്ഷിച്ച്‌ നടി സുരഭി ലക്ഷ്മി..

Spread the love

കോഴിക്കോട്: കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ രക്ഷിച്ച്‌ നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും ശ്രദ്ധിച്ചില്ല.
എന്നാല്‍ അതുവഴി പോയ സുരഭി ലക്ഷ്മി ഉടന്‍ വണ്ടി നിര്‍തുകയും പൊലീസില്‍ വിവരമറിയിച്ച്‌ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

ഏപ്രില്‍ 12നാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ അന്വേഷിച്ച്‌ ഇറങ്ങിയതായിരുന്നു ഇയാൾ . ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നിരുന്നു.രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി.എന്നാല്‍ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. തുടര്‍ന്നാണ് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും താരം വണ്ടി നിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തത്. ശേഷം ഉടന്‍തന്നെ യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി.

യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയെ സുരക്ഷിതയാക്കി.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page