
എറണാകുളം മഹാരാജാസ് കോളജിൽ ഇന്ന് നടന്ന ഒന്നാം വർഷ ബിരുദ പരീക്ഷക്കിടെയാണ് സംഭവം നടന്നത്.
കോളേജിലെ ഇംഗ്ലീഷ് മെയിൻ ഹാളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫ്ലാഷ് തെളിയിച്ചു പരീക്ഷ എഴുതുന്ന ചിത്രങ്ങൾ ആണ് പുറത്ത് വന്നത്.
അതേസമയം കോളേജിൽ രാവിലെ മുതൽ കറണ്ടില്ലായിരുന്നെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയ കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലയെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ ചിത്രങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു.

അതേസമയം, സംഭവത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ട്രോളുകയാണ് സോഷ്യൽ മീഡിയ. യൂറോപ്പിലെ ജീവിത നിലവാരത്തിലേക്ക് കേരളം ഉയർന്നുകഴിഞ്ഞുവെന്ന യെച്ചൂരിയുടെ പ്രസ്താവനയ്ക്കു പിന്നാലെ മഹാരാജാസ് കോളേജിലെ സംഭവം പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞത്.