
തിരുവനന്തപുരത്ത് സിഗരറ്റ് വലി ചോദ്യം ചെയ്ത സിപിഎം നേതാവിനെതിരെ വിദ്യാർത്ഥികളുടെ ആക്രമണം. പാങ്ങപ്പാറ കുറ്റിച്ചൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനാണ് പരിക്കേറ്റത്.
ബുദ്ധനാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിനരികെ നിന്ന് കഞ്ചാവ് ഉപയോഗിച്ച വിദ്യാർത്ഥികളെ അനിൽ കുമാർ ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് അഞ്ചംഗ സംഘം കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാർ പൊലീസിന് നൽകിയ പരാതി.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ശ്രീകാര്യം പൊലീസ് പറഞ്ഞു.