പരീക്ഷയിൽ തോറ്റാൽ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി ; 15കാരൻ അച്ഛനെ വെട്ടിക്കൊന്നു..

Spread the love

ഭോപാൽ: മധ്യപ്രദേശിൽ അച്ഛനെ വെട്ടിക്കൊന്ന പത്താംക്ലാസുകാരൻ അറസ്റ്റിൽ. ഗുണ ജില്ലയിൽ താമസിക്കുന്ന 15 വയസ്സുകാരനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്.

പരീക്ഷയിൽ പരാജയപ്പെട്ടാൽ തന്നെ ശാസിക്കുമെന്ന ഭയത്താലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് 15-കാരൻ മൊഴി നൽകി.

ഏപ്രിൽ രണ്ടിന് അർധരാത്രിയോടെയാണ് കുട്ടിയുടെ അച്ഛൻ വീട്ടിൽവെച്ച് കൊല്ലപ്പെട്ടത്. ഉറങ്ങുകയായിരുന്ന അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ അയൽക്കാരനാണെന്ന് വരുത്തിതീർക്കാനും 15-കാരൻ ശ്രമിച്ചു.

അയൽക്കാരനും കുട്ടിയുടെ കുടുംബവും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൊലപാതക കേസിൽ അയൽക്കാരനെ കുടുക്കാൻ ശ്രമിച്ചത്. അച്ഛനെ കൊന്നത് അയൽക്കാരനാണെന്നും ഇയാൾ വീട്ടിൽനിന്ന് ഓടിപ്പോകുന്നത് താൻ കണ്ടെന്നുമായിരുന്നു പത്താംക്ലാസുകാരൻ പോലീസിന് നൽകിയ ആദ്യമൊഴി.

ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അയൽക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തെങ്കിലും ദുരൂഹത നീങ്ങിയില്ല. തുടർന്ന് ഫൊറൻസിക് പരിശോധന ഫലം പുറത്തുവന്നതോടെ പോലീസിന് കൂടുതൽ സംശയങ്ങളുണർന്നു. ഇതോടെ 15-കാരനെ വിശദമായി ചോദ്യംചെയ്യുകയും കുട്ടി പോലീസിനോട് എല്ലാം തുറന്നുപറയുകയുമായിരുന്നു.

പഠിക്കാത്തതിന് അച്ഛൻ പതിവായി വഴക്കുപറഞ്ഞിരുന്നതായാണ് 15-കാരന്റെ മൊഴി. പരീക്ഷയിൽ തോറ്റാൽ വീട്ടിൽനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. അടുത്തിടെ നടന്ന പരീക്ഷയ്ക്ക് താൻ ഒന്നും പഠിച്ചിരുന്നില്ല. അതിനാൽ പരീക്ഷയിൽ തോൽക്കുമെന്ന് കരുതിയെന്നും തോറ്റാൽ അച്ഛൻ ശാസിക്കുമെന്ന് ഭയന്നിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു.

സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ പിന്നീട് ജുവനൈൽ ഹോമിലേക്ക് അയച്ചു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page