സിനിമ ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു ; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി..

Spread the love

2011 ല്‍ പ്രണയം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് മലയാള സിനിമയിലെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം നിരവധി ചിത്രങ്ങളില്‍ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രീനാഥിനായി.

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതിനെ കുറിച്ചും ഒരു ഘട്ടത്തില്‍ സിനിമ വിടാന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ശ്രീനാഥ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് മനസ്സ് തുറന്നത്.
‘ഭീഷ്മ പര്‍വ്വം എന്ന സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ ബ്ലെസിംഗ് ആയി കരുതുകയാണ്. ഒരു എപ്പിക്കാണ് ചിത്രം. പിന്നെ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നമായിരുന്നു. അതിന് സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു.അതുപോലെ അമലേട്ടന്റെ ഒരു പടത്തില്‍ ഒരു കഥാപാത്രം കിട്ടുക എന്നതും എന്നെ സംബന്ധിച്ച് ഒരു സ്വപ്‌നമായിരുന്നു. മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കില്‍ അദ്ദേഹം സൂപ്പറാണ്. ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്. ഭയങ്കര ഹാര്‍ഡ് വര്‍ക്കിങ് ആണ് അദ്ദേഹം. കണ്ടുപഠിക്കാന്‍ കുറേയുണ്ട്. സിനിമയില്‍ ഇന്നും അദ്ദേഹം ഇങ്ങനെ തുടരുന്നത് അദ്ദേഹത്തിന്റെ ഡിസിപ്ലിനും ഡെഡിക്കേഷനും കൊണ്ടാണ്. അദ്ദേഹം ഷൂട്ടിന് എത്തുന്നതും കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും എല്ലാം പഠിക്കാനുണ്ട്. മമ്മൂക്കയെപ്പോലൊരു ലെജന്റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് തന്നെ വലിയ ഭാഗ്യമാണ്,’ ശ്രീനാഥ് ഭാസി പറഞ്ഞു.

കരിയറിന്റെ ഒരു ഘട്ടത്തില്‍ സിനിമ ഉപേക്ഷിക്കാമെന്ന് തീരുമാനിച്ചിരുന്നെന്നും ശ്രീനാഥ് അഭിമുഖത്തില്‍ പറയുന്നുണ്ട്. ‘സിനിമ വിടാം. ദുബായില്‍ പോയി ജോലി വലതും ചെയ്യാം. വേറെ പരിപാടിയൊന്നും നടക്കില്ലെന്നൊക്കെ ഒരു സമയത്ത് തോന്നിയിരുന്നു. ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെയാണ്. ആ സമയത്ത് വിനീത് എനിക്ക് ആത്മവിശ്വാസം തന്നു. എന്റെ ജീവിതത്തിലെ ടഫ് ടൈമായിരുന്നു അത്.കരിയറില്‍ ഇന്ന് തനിക്ക് വ്യത്യസ്ത വേഷങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഇത് ചെയ്ത് ജീവിക്കാന്‍ പറ്റുമെന്ന ഒരു ആത്മവിശ്വാസം ഇപ്പോള്‍ ഉണ്ടെന്നും ശ്രീനാഥ് ഭാസി അഭിമുഖത്തിൽ പറയുന്നു.

W3Schools.com

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടി ഷൈൻ ടോം ചാക്കോ..

Spread the love

പുറകെ കൂടിയ മാധ്യമപ്രവർത്തകർ അത് മറ്റാരുമല്ല ചിത്രത്തിലെ നായകൻ ഷൈൻ ടോം ചാക്കോ തന്നെയാണെന്ന് മനസ്സിലാക്കുകയായിരുന്നു.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

Spread the love

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് ആശ്വാസം ; പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി..

Spread the love

ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക പി.ടി.എ യോഗം ചേര്‍ന്ന് അഭിപ്രായം സ്വരൂപിക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

Spread the love

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

മലപ്പുറത്ത് ശൈശവ വിവാഹത്തിന് ശ്രമം ; തടഞ്ഞ് അധികൃതർ..

Spread the love

ഉദ്യോഗസ്ഥര്‍ കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും നിയമവശങ്ങള്‍ ബോധവത്കരിക്കുകയും ചെയ്തു.

തൃശൂർ ജില്ലയിൽ ജൂൺ 30ന് ഹർത്താൽ..

Spread the love

രാവിലെ 6 മുതൽ 6 വരെയാണ്‌ ഹർത്താൽ

Leave a Reply

You cannot copy content of this page