
രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചുവെച്ചതായി ആരോപണം. അഹമ്മദാബാദ് സബർമതിയിലേക്കുള്ള ബോറിസിന്റെ സഞ്ചാരപാതയിലുള്ള ചേരികളാണ് മറച്ചുകെട്ടിയെന്ന് ആരോപിക്കുന്നത്.
ചേരി മറച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതം ട്വിറ്ററിൽ പരക്കുകയാണ്. സബർമതി ആശ്രമത്തിനരികെയുള്ള ചേരികൾ തുണിവെച്ച് മറച്ചതിന്റെ ദൃശ്യങ്ങളും ട്വിറ്ററിൽ ചർച്ചയായിട്ടുണ്ട്. എക്കണോമിക് ടൈംസിലെ മാധ്യമപ്രവർത്തകൻ ഡിപി ഭട്ട സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ യാത്രാവഴിയിലുള്ള റോഡിന്റെ രണ്ടുവശങ്ങളും വെള്ള തുണി ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. മുൻപ് ഡോണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയിരിക്കെ ഇന്ത്യ സന്ദർശിച്ചപ്പോളും ചേരികൾ മതിൽകെട്ടി മറച്ചത് വലിയ വിവാദമായിരുന്നു.