
പാലക്കാട് :എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമസംഘം രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടു .
KL9 AQ 7901 എന്ന അള്‍ട്ടോ 800 കാര്‍ ആണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കെ കൃപേഷ് എന്നയാളിന്റെ പേരിലുള്ളതാണ് കണ്ടെടുത്ത അള്‍ട്ടോ കാര്‍. കൊലപാതകം നടന്ന പാറയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളിസംഘം കാര്‍ ഇവിടെ ഉപേക്ഷിച്ച് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.