
പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയത്തോട് സ്വദേശിയും വ്യാപാരിയുമായ സുബൈർ (47) എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു കൊലപാതകം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നും പുറത്തിറങ്ങിയ സുബൈറിനെ കാറിലെത്തിയ ഒരു സംഘം ഇടിച്ചിട്ട ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ആർഎസ്എസ് – ബിജെപി സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട പ്രദേശത്താണ് കൊലപാതകം നടന്നിട്ടുള്ളത്. ഇതിന്റെ തുടർച്ചയാണ് ഇന്നത്തെ കൊലപാതകമെന്ന് എസ്ഡിപിഐ പറഞ്ഞു.
സുബൈറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.