ഒമ്പതിൽ തോറ്റാൽ സേ പരീക്ഷ; സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തും..

Spread the love

ഒമ്പതിൽനിന്ന് പത്താം ക്ലാസിലേക്ക് ജയിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഈ വർഷം സേ പരീക്ഷ നടത്തും. മേയ് പത്തിന് മുമ്പ് ഓരോ സ്‌കൂൾതലത്തിലും പരീക്ഷനടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പല കാരണങ്ങളാൽ വാർഷികപരീക്ഷ എഴുതാനാകാത്ത വിദ്യാർത്ഥികൾക്കും പരീക്ഷക്കുള്ള അവസരം ലഭിക്കും.

മുൻവർഷങ്ങളിൽ വാർഷികപരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒന്നും രണ്ടും ടേം പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകുകയായിരുന്നു ചെയ്തത്. കോവിഡ് കാരണം ടേം പരീക്ഷകൾ നടത്താനാകാത്തതിനാലാണ് ഇക്കൊല്ലം സേ പരീക്ഷയാക്കി മാറ്റിയത്.

ഒന്നാം ക്ലാസ് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ മേയ് നാലിനകം പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എട്ടുവരെ ക്ലാസുകളിലെ എല്ലാവർക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകും.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെടിക്കെട്ടിനിടെ അപകടം ; നിരവധി പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം..

Spread the love

വേലയോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാന സമയത്താണ് അപകടം ഉണ്ടായത്. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ..

Spread the love

മെയ് 27 നകം സ്‌കൂളുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

You cannot copy content of this page