30 വര്‍ഷത്തിലേറെയായി സമോസയും പലഹാരങ്ങളും ഉണ്ടാക്കുന്നത് ടൊയ്‌ലറ്റില്‍; ഹോട്ടല്‍ പൂട്ടിച്ച് അധികൃതര്‍

Spread the love

സൗദി അറേബ്യയിൽ ജിദ്ദയിലെ പ്രശസ്തമായ ഒരു ഹോട്ടലാണ് സൗദി അധികൃതര്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്.

30 വര്‍ഷത്തിലേറെയായി സമോസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പാകം ചെയ്യാനായി റെഡിയാക്കിയിരുന്നത് ടോയ്‌ലെറ്റില്‍ വച്ചായിരുന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടിയത്. ജിദ്ദ മുന്‍സിപ്പാലിറ്റിയുടേതാണ് നടപടി.

ഹോട്ടലില്‍ ഭക്ഷണം തയാറാക്കുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുന്‍സിപ്പാലിറ്റി അധൃകൃതര്‍ റെയ്ഡ് നടത്തിയത്. തുടർന്ന് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. ലഘുകടികള്‍ ഭൂരിഭാഗവും പാകം ചെയ്യുന്നത് ഹോട്ടലിലെ ടോയ്‌ലെറ്റില്‍ വച്ചാണെന്നും ഉച്ച ഭക്ഷണത്തിന്റെ ചില കറികളും ചില സമയത്ത് ഇവിടെ വച്ച് തന്നെ പാകം ചെയ്യാറുണ്ടെന്നും പരിശോധനയില്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി.

കാലാവധി കഴിഞ്ഞ പാല്‍ക്കട്ടിയും തൈരും മാംസവും ഹോട്ടല്‍ ഉപയോഗിക്കുന്നുണ്ടെന്നും പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. നിയമം നിര്‍ദേശിക്കുന്ന യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ കണ്ടെത്തി. മൂന്ന് പതിറ്റാണ്ടായി ഹോട്ടലില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് അടക്കമുള്ളവ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനു മുൻപ്, ഷവർമ തയാറാക്കാൻ വച്ച ഇറച്ചിയിൽ എലികളെ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിലെ പ്രശസ്തമായ റസ്റ്ററന്റ് അടച്ചുപൂട്ടിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സൗദിയിൽ 2,283 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും 26 കേന്ദ്രങ്ങൾ പൂട്ടിക്കുകയും ചെയ്‌തു.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page