സലാം ബാപ്പുവിന്റെ ഏറ്റവും പുതിയ ചിത്രം ‘ആയിരത്തൊന്നാം രാവിന്റെ’ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുന്നു..

Spread the love

പ്രമുഖ സംവിധായകൻ സലാം ബാപ്പു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ആയിരത്തൊന്നാം രാവി’ന്റെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുന്നു.

യുഎഇയിലെ ദുബായ്, റാസൽ ഖൈമാ, ഷാർജ, അബുദാബി, അജ്മാൻ എന്നീ സ്ഥലങ്ങൾ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സലാം ബാപ്പു തന്നെയാണ് തിരക്കഥയും നിർവഹിക്കുന്നത്. ഷെയിൻ നിഗവും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയ ജുമാനാ ഖാനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കണ്ണൂർ സ്വദേശിനിയായ ജുമാന ഖാൻ ഇപ്പോൾ ദുബായിൽ താമസമാണ്.

#ആയിരത്തിയൊന്നാംരാവ് progressing at UAE 🇦🇪 Shane Nigam Jumana khan #AayirathonnaamRaavu

Posted by Salam Bappu on Thursday, April 14, 2022
മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, തുടങ്ങിയ താരങ്ങൾ അഭിനയിച്ച ‘റെഡ് വൈൻ’, മമ്മൂട്ടി നായകനായ ‘മംഗ്ലീഷ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതിനു മുമ്പ് ഒരു കന്നഡ ചിത്രത്തിനു വേണ്ടി സലാം ബാപ്പു തിരക്കഥ രചിച്ചിരുന്നു. ഭാവന നായികയായി അഭിനയിച്ച ‘ശ്രീകൃഷ്ണ അറ്റ് ജിമെയിൽ.കോം’ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചിരുന്നു. അതിനു ശേഷം ഇപ്പോഴാണ് ഈ രംഗത്തേക്കു സലാം ബാപ്പു കടന്നു വരുന്നത്.

ഗ്യാംകുമാർ എസ്, സിനോ ജോൺ തോമസ്, ഷെറീഫ് എംപി എന്നിവരാണ് നിർമ്മാതാക്കൾ. സിനോ ജോൺ തോമസ്, ഷെരീഫ് എംപി എന്നിവർ സ്വിച്ചോൺ കർമ്മവും ശ്യാംകുമാർ ഫസ്റ്റ് ക്ലാപ്പും നൽകി തുടക്കം കുറിച്ചു. സൗഹൃദത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം ബിരുദ പഠനത്തിനു ശേഷം മലപ്പുറത്തു നിന്നും ദുബായിലെത്തുന്ന ഒരു യുവാവിൻ്റെ കഥയാണ് പറയുന്നത്.

സൗബിൻ ഷാഹിർ, രൺജി പണിക്കർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാബർ, അഫ്സൽ അച്ചൻ താരങ്ങളും യുഎഇയിലെ നിരവധി കലാകാരന്മാരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ‘ഹൃദയം’ തുടങ്ങി നിരവധി ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കി ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് രഞ്ജൻ ഏബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈൻ ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല എന്നിവരാണ്. അമ്പത് ദിവസത്തോളം യുഎഇയിലെ വിവിധ പ്രവിശ്യകളിലായി ഈ ചിത്രീകരിച്ച ശേഷം കേരളത്തിൽ ഒരാഴ്ച്ച ചിത്രീകരിക്കും.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..

Spread the love

നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ഗുരുവായൂരിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി..

Spread the love

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചനാംകുളങ്ങര ക്ഷേത്രത്തിന് സമീപം രായിമരക്കാർ വീട്ടിൽ ഷാജിയുടെ മകൻ ഫർഹാൻ(19)നെയാണ് ഇന്ന് വൈകീട്ട് 3 മണിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു..

Spread the love

ബന്ധുവായ തുണ്ടത്തിൽ ജയൻ്റെ
വീട്ടിലേക്ക് വിരുന്നിന് പോയത്. വീടിനടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിക്കുകയായിരുന്നു.

പശുവിനെക്കുറിച്ചുള്ള പരാമർശം ; വിശദീകരണവുമായി നിഖില വിമൽ..

Spread the love

ഒരു കാര്യത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണെന്നും ആ സമയത്ത് അത് പറയാന്‍ തോന്നി പറയുകയായിരുന്നുവെന്നും നിഖില വിമൽ കൂട്ടിച്ചേര്‍ത്തു

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്‍നതാപ്രദർശനം ; ഇറക്കിവിട്ട കോൺഗ്രസ് പ്രവർത്തകൻ ബസിന് കല്ലെറിഞ്ഞു..

Spread the love

കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് ഇറക്കിവിട്ടയാൾ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു

പിതാവ് മറ്റൊരു വിവാഹം കഴിക്കുന്നതിനെ ചൊല്ലി തർക്കം ; വീട് അടിച്ച് തകർത്ത് കോഴികളെ മോഷ്ടിച്ച് മകൻ..

Spread the love

വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടന്‍ കോഴികളെ മോഷ്ടിച്ചതായും മനോഹരന്‍ നല്‍കിയ പരാതിയിലുണ്ട്.

Leave a Reply

You cannot copy content of this page