എനിക്ക് റോക്കി ഭായിയെ കാണണം’; കണ്ണുനിറഞ്ഞ് കുഞ്ഞാരാധകൻ, മറുപടിയുമായി യാഷെത്തി

Spread the love

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് യാഷ്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു .

W3Schools.com

ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ആയതിന് പിന്നാലെ താരത്തിന്റേതായ വീഡിയോകളും ചിത്രങ്ങളും കഥകളുമൊക്കെ സമൂഹ മാധ്യാമങ്ങളിൽ നിറഞ്ഞാടുകയാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

റോക്കി ഭായിയെ കാണണം എന്ന് ആവശ്യപ്പെടുന്ന കുട്ടി ആരാധകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ‘കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ ഇത് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, ഒരിക്കല്‍ നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ പങ്കുവച്ചിരിക്കുന്നത്.

നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും കാണുകയും ചെയ്തിരുന്നു. ഒടുവിൽ സാക്ഷാൽ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു, മറുപടിയും നൽകി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി.

അതേ പോലെ തന്നെ , വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ് രംഗത്തെത്തിയിരുന്നു. ഒരു ആണ്‍കുട്ടിയുടെ കഥ പറഞ്ഞാണ് യഷ് വീഡിയോ ക്ക് ആരംഭം കുറിക്കുന്നത്.

അടങ്ങാത്ത ദൃഡവിശ്വാസവും സ്വപ്‌നങ്ങളുമുള്ള ഒരു കുട്ടിയുടെ കഥയായിരുന്നു അത്. സ്വപ്‌നം കാണുന്ന കുട്ടിയെ അളുകള്‍ വിഡ്ഢിയെന്നും അമിത ആത്മവിശ്വാസമുള്ള ആളെന്നും വിളിച്ചു. ഇന്നത്തെ ദിവസത്തിന് സാക്ഷിയാകുന്ന താന്‍ ഈ കഥയിലെ കുട്ടിയാണെന്നായിരുന്നു യഷ് പറഞ്ഞുവെച്ചത്.

നന്ദി, വാക്കിലൊതുക്കാന്‍ കഴിയില്ല. സ്‌നേഹവും പിന്തുണയും അനുഗ്രഹവും നല്‍കിയവര്‍ക്ക് ഹൃദയത്തിൽ നിന്നും നന്ദി പറയുകയാണെന്നും താരം പറയുകയുണ്ടായി. എല്ലാവര്‍ക്കും മുഴുവന്‍ കെജിഎഫ് ടീമിന്റെയും നന്ദി.

മികച്ചൊരു സിനിമാറ്റിക്ക് എക്‌സ്പീരിയന്‍ നല്‍കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം. അതിന് സാധിച്ചു എന്ന് കരുതുന്നതായും യാഷ് വ്യക്തമാക്കുന്നു. നിങ്ങളുടെ ഹൃദയമാണ് എന്റെ കൂടാരം എന്ന് പറഞ്ഞ് കൊണ്ട് യാഷ് വീഡിയോ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

About Post Author

Related Posts

നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ച് സിനിമ സംഘടന..

Spread the love

സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് ഒഴിവാക്കിയത്.

വാലുമായി പെൺകുഞ്ഞ് ജനിച്ചു..

Spread the love

പേശികളും രക്തക്കുഴലുകളും ഞരമ്പുകളുമെല്ലാം അടങ്ങുന്നതായിരുന്നു വാൽക്കഷ്ണമെന്ന് പരിശോധനയിലൂടെ കണ്ടെത്തി

മകന്റെയും കൂട്ടുകാരുടെയും തർക്കത്തിൽ ഇടപെടാൻ ശ്രമിച്ച പിതാവ് അടിയേറ്റു മരിച്ചു..

Spread the love

മകൻ രാഹുലിന്റെ ബൈക്ക് സുഹൃത്തുക്കൾ കൊണ്ടുപോയിരുന്നു. ഇതേ തുടർന്നാണ് തർക്കം രൂപപ്പെട്ടത്.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നാമനിർദേശം സമ്മർപ്പിക്കാൻ പി.ടി ഉഷയും ..

Spread the love

നിലവിൽ രാജ്യസഭാംഗമാണ് പി.ടി ഉഷ.

തൃശൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; 7 പേർക്ക് പരിക്ക്..

Spread the love

ഏറെ ദൂരം നീങ്ങിയ ആംബുലൻസ് വൈദ്യുതി തൂങ്ങിലിടിച്ച് നിൽക്കുകയായിരുന്നു

പ്രമുഖ ചലച്ചിത്ര നടൻ വിക്രം ഗോഖലെ വിട പറഞ്ഞു..

Spread the love

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുസ്‌കാരവും വിക്രമിന് ലഭിച്ചു.

This Post Has One Comment

Leave a Reply

You cannot copy content of this page