
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓൺലൈൻ വഴി ബുധനാഴ്ച്ച യോഗം ചേരാനാണ് തീരുമാനം.
ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലുമായി രണ്ടാഴ്ച്ച തുടർച്ചയായി കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരാൻ തീരുമാനിച്ചത്. 2527 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവ്ഡ് സ്ഥിരീകരിച്ചത്. 33 പേർ കോവിഡ് ബാധിച്ചു മരിച്ചു. 0.56 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1042 പേർക്കാണ് ഇന്നലെ ഡൽഹിയിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സ്കൂളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ഡൽഹിയിലും ചെന്നൈയിലും മാസ്ക് വീണ്ടും നിർബന്ധമാക്കിയിരുന്നു.