ചെമ്മീൻ ബിരിയാണി..

Spread the love

കൈമ അരി – ഒരു കിലോ

വെള്ളം – അരിയുടെ ഇരട്ടി അളവ്

ഉപ്പ് – പാകത്തിന്

എണ്ണ – പാകത്തിന്

സവാള – ഒരു കിലോ, അരിഞ്ഞത്

കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 50 ഗ്രാം വീതം

ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ

പച്ചമുളക് – 10, ചതച്ചത്

തക്കാളി – അരക്കിലോ, അരിഞ്ഞത്

മല്ലിയില – അല്‍പം

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

തൈര് – അരക്കപ്പ്

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ചെമ്മീൻ തൊണ്ടും നാരും കളഞ്ഞത് – ഒരു കിലോ

തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – അഞ്ച്

പൈനാപ്പിൾ പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

W3Schools.com

തയാറാക്കുന്ന വിധം :

അരി കഴുകി ഊറ്റി വയ്ക്കുക.വെള്ളം ഉപ്പു ചേർത്തു തിളപ്പിച്ച ശേഷം അരി ചേർത്തു വേവിച്ചൂറ്റി വയ്ക്കുക.പാനിൽ എണ്ണ ചൂടാക്കി ഒരു കപ്പു സവാളയും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വെവ്വേറെ വറുത്തു വയ്ക്കണം.

ബാക്കി സവാള വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കിയ ശേഷം ചെമ്മീനും ചേർത്തിളക്കി വേവിക്കുക.ചെമ്മീൻ വെന്ത ശേഷം കശുവണ്ടിപ്പരിപ്പും തേങ്ങ ചുരണ്ടിയതും യോജിപ്പിച്ചു മയത്തിൽ അരച്ചതു ചേർത്തിളക്കുക.

ഒരു വലിയ പാത്രത്തിൽ ചെമ്മീൻ മസാലയിട്ട് മുകളിൽ പകുതി ചോറ് വിതറുക. ഇതിനു മുകളിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പൈനാപ്പിളും നിരത്തിയ ശേഷം വീണ്ടും ചോറു നിരത്തുക. മുകളിൽ അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി വിതറി ദം ചെയ്തെടുക്കണം.

About Post Author

Related Posts

ഈസ്റ്റർ സ്പെഷ്യൽ ; നാടൻ ചിക്കൻ മസാല റോസ്റ്റ്

Spread the love

ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക

നെയ്യ് പത്തിരി..

Spread the love

മയത്തിൽ കുഴച്ചെടുക്കാം. തയാറാക്കിയ മാവ് ചെറിയ ഉരുളകളാക്കി ചെറിയ കനത്തിൽ പരത്തിയെടുക്കാം. ഒരു ഫ്രൈയിങ് പാനിൽ ഓയിൽ ചൂടാക്കിയതിന് ശേഷം പത്തിരി ഇട്ട് ഗോൾഡൻ നിറത്തിൽ വറുത്തുകോരാം.

ചിക്കൻ മുഗളായ്..

Spread the love

മസാലയില്‍ നിന്നും നെയ് വേറിട്ടു കാണുന്നതു വരെ ഇത് ചൂടാക്കണം. ഇതിലേക്ക് ചിക്കന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ചിക്കന്‍ മൃദുവാകുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കുക

വെണ്ടയ്ക്ക കറുമുറു..

Spread the love

ചായക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ സ്നാക്ക്സ് ആണിത്..

‘റോഗൻ ജോഷ്’ ; തകർപ്പൻ മട്ടൻ വിഭവം..

Spread the love

മുളകു കലക്കിയ വെളളം ഒരു കപ്പ് ചേർത്തു നെയ്യ് തെളിയും വരെ ഇളക്കണം. അതിനു ശേഷം വീണ്ടും ഒരു ഗ്ലാസ് മുളകുവെള്ളം ചേർത്തു നെയ്യ് തെളിയും വരെ ഇളക്കുക. ഇങ്ങനെ മുഴുവൻ മുളകുവെള്ളവും ചേർത്ത് ഇറച്ചി തയാറാക്കുക.

ചൂടുകുറക്കാൻ നല്ലൊരു നറുനീണ്ടി സർബത്തായാലോ? അതും വീട്ടിൽ തന്നെ

Spread the love

ചെറുനാരങ്ങ പിഴിഞ്ഞ് സിറപ്പും,ഫ്രിഡ്ജില്‍ വെച്ച്‌ തണുത്ത വെള്ളവും മിക്സ് ചെയ്ത ശേഷം കസ്‌കസും(അരമണിക്കൂർ കുതിർത്തു വെച്ചത് )ഇതില്‍ ചേര്‍ക്കാം. നന്നായി സ്പൂണ്‍ കൊണ്ട് മിക്സ് ചെയ്ത ശേഷം കഴിക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page