ആറ് വയസ്സുകാരന് മഡ് റെയ്സിങ് പരിശീലനം ; പിതാവിനെതിരെ കേസ്..

Spread the love
പ്രതീകാത്മക ചിത്രം

പാലക്കാട്: ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങിൽ പങ്കെടുപ്പിക്കാൻ പരിശീലനം നൽകിയതിന് കുട്ടിയുടെ അച്ഛനെതിരേ പോലീസ് കേസെടുത്തു.

തൃശ്ശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരേയാണ് പാലക്കാട് സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഞായറാഴ്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിലാണ് കുട്ടിയെ കൊണ്ടുവന്നത്. 16, 17 തീയതികളിലാണ് മത്സരം. ഇതിനുമുന്നോടിയായാണ് പരിശീലനം നടത്തിയത്.

ടോയ് ബൈക്കാണ് കുട്ടി ഉപയോഗിച്ചിരുന്നതെങ്കിലുംപരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടിയെയും പങ്കെടുപ്പിച്ചതെന്നാണ് ആക്ഷേപം. അപകടകരമായ പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്. ഇത്തരം പരിശീലനങ്ങൾക്ക് ലൈസൻസ് ഉൾപ്പെടെ വേണമെന്നാണ് പോലീസ് പറയുന്നത്.

അസോസിയേഷൻ മാതൃകയിൽ ഇവർക്ക് എന്തെങ്കിലും അനുമതിയുണ്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചശേഷം മറ്റ് നടപടികളിലേക്ക് നീങ്ങുമെന്ന് സൗത്ത് പോലീസ് പറഞ്ഞു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page