കൊടുങ്ങല്ലൂര്‍ : തൃശൂർ കൊടുങ്ങല്ലൂർ മതിലകം ചാമക്കാലയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന് സഹദിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 26 വയസായിരുന്നു. താന്‍ നിരപരാധിയാണെന്ന് കുറുപ്പ് എഴുതിവെച്ച ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
പോക്സോ കേസില്‍ 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് സൂചിപ്പിച്ച് ഇയാള്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടിരുന്നു.