ഇടതുപക്ഷ അനുഭവമുള്ള കലാകാരന്മാർ അഭിമുഖീകരിക്കാത്ത പല ചോദ്യങ്ങളും താൻ നേരിടേണ്ടി വരുന്നുണ്ട്; പിഷാരടി

Spread the love

താൻ ഒരു കോണ്‍ഗ്രസുകാരനായതിനാൽ ഇടതുപക്ഷ അനുഭാവികളായ കലാകാരന്മാര്‍ നേരിടേണ്ടിവരാത്ത ഒരുപാട് ചോദ്യങ്ങള്‍ തനിക്ക് നേരിടേണ്ടിവരുന്നുണ്ടെന്ന് നടനും സംവിധായകനുമായി രമേഷ് പിഷാരടി പറയുന്നു. ഫ്ലവേഴ്സ് ടി.വിയുടെ ‘ഒരു കോടി’ എന്ന പരിപാടിയില്‍ ശ്രീകണ്ഠന്‍ നായരോടായിരുന്നു പിഷാരടിയുടെ ഈ പ്രതികരണം.

പിഷാരടി: ‘എന്റെ അറിവുകള്‍ വെച്ച്(ചിലപ്പൊ തെറ്റായിരിക്കും) നോക്കുമ്പോള്‍ ഇതായിരിക്കും ആശയപരമായി നല്ലതെന്ന് തോന്നിയതിനാലാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്,’

ശ്രീകണ്ഠന്‍ നായര്‍: ‘ഇപ്പോള്‍ അതില്‍ വിഷമമുണ്ടോയെന്നും അങ്ങനെയൊരു തീരുമാനം എടുക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ,’ ഈ ചോദ്യത്തിന് ‘ഇല്ല, ഒരിക്കലും ഇല്ല,’ എന്നാണ് പിഷാരടി മറുപടി പറഞ്ഞത്.

താൻ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പല ചോദ്യങ്ങള്‍ നേരിടേണ്ടിവരുന്നത്. കേരളത്തിലുള്ള കലാകാരന്മാരില്‍ ഒരുപാട് പേര് കമ്മ്യൂണിസ്റ്റാണ്, അവരാരും അവരുടെ രാഷ്ട്രീയ ഐഡന്റിറ്റി പ്രഖ്യാപിച്ചാലോ പ്രചരണത്തിന് പോയാലോ, പ്രവര്‍ത്തനത്തിന് പോയലോ, ഇലക്ഷന് നിന്നാലോ ഒന്നും ഒരു സ്ഥലത്തും ഇതൊരു കുഴപ്പമായോ എന്ന തരത്തിലുള്ള ചോദ്യം നേരിടേണ്ടി വരുന്നില്ല. കോണ്‍ഗ്രസിലായാല്‍ മാത്രമേ ചോദ്യം നേരിടേണ്ടിവരുന്നൊള്ളുവെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു പറഞ്ഞു.

‘ഒരു കലാകാരന്‍ കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെങ്കില്‍ അവര്‍ക്ക് നേരെ ആയിരം ചോദ്യശരങ്ങളാണ്, പിന്നെ എല്ലാവരും ചേര്‍ന്നുള്ള ഓഡിറ്റിങ്ങും.

രമേശ് പിഷാരടി തന്റെ കോണ്‍ഗ്രസ് അനുകൂല നിലപാട് കൃത്യമായി, വ്യക്തമായി അവതരിപ്പിക്കുന്നു,’എന്ന കുറിപ്പോടെ വീഡിയോ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ ശബരിനാഥനും പങ്കുവെച്ചിട്ടുണ്ട്.

Related Posts

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

കടപ്പുറം തൊട്ടാപ്പിൽ ഓട്ടോറിക്ഷ ഇടിച്ചു അമ്മയ്ക്കും മകനും പരിക്കേറ്റു.

Spread the love

പരിക്കേറ്റവരെ പി എം മൊയ്തീൻ ഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മലപ്പുറം പൊന്നാനിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം ; യുവാവ് മരിച്ചു..

Spread the love

മലപ്പുറം പൊന്നാനിയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് തിരൂർ സ്വദേശി മരിച്ചു. തിരൂർ വാണിയന്നൂർ സ്വദേശി അബ്ദുൽ നാസർ മകൻ മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്.

കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ വീണ്ടും കെ.സ്വിഫ്റ്റ് ബസ് കുടുങ്ങി..

Spread the love

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വീണ്ടും കെ സ്വിഫ്റ്റ് ബസ് കുടുങ്ങി. തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടി.

പിസി ജോർജിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയിറങ്ങുന്നു..

Spread the love

മുന്‍ കേരള ചീഫ് വിപ്പും എം.എല്‍.എയുമായിരുന്ന പി.സി ജോര്‍ജിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കാന്‍ അണിയറയിൽ നീക്കം

ആരാധനാലയങ്ങളിലെ ശബ്ദനിയന്ത്രണം കർശനമാക്കുന്നു..

Spread the love

സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി.

Leave a Reply

You cannot copy content of this page