തിരുവനന്തപുരം: ജഹാംഗീർപുരിയിൽ കേന്ദ്രത്തിന്റെ അനീതികൾക്കെതിരെ പോരാടിയ ബൃന്ദ കാരാട്ടിനും സഹപ്രവർത്തകർക്കും സല്യൂട്ട് നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഭൂരിപക്ഷ വർഗീയ ശക്തികളുടെ കുതന്ത്രങ്ങൾക്കെതിരെ പോരാടിയ ബൃന്ദ കാരാട്ടിനും മറ്റ് സഖാക്കൾക്കും സല്യൂട്ട്. അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ജഹാംഗീർപുരിയിൽ സുപ്രീംകോടതി സ്റ്റേ വകവെക്കാതെ ബുൾഡോസർ കൊണ്ട് കെട്ടിടം പൊളിക്കുന്ന ജനവിരുദ്ധ നടപടിയെ സി.പി.ഐ. എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നേരിട്ടെത്തി തടഞ്ഞു വെച്ചിരുന്നു.ജഹാംഗീർപുരിയിലെ പൊളിക്കൽ നിർത്തിവെക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് ബിജെപി ഭരിക്കുന്ന കോർപറേഷൻ ന്യൂനപക്ഷങ്ങളുടെ കെട്ടിടങ്ങൾ പൊളിക്കൽ തുടർന്നത് . പിന്നീട് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്തെത്തുകയായിരുന്നു.
കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ പൊലീസ് ഉദ്യോഗസ്ഥരോടും മുനിസിപ്പൽ അധികൃതരോടും പൊളിക്കൽ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. സമീപത്തെ മുസ്ലിം പള്ളി പൊളിക്കലായിരുന്നു കോർപറേഷന്റെ ലക്ഷ്യം.
.