
കൊച്ചി:ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് സാക്ഷിയായ അനൂപ് എന്തെല്ലാം പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയില്‍ പറയണം. ശ്രീകുമാര്‍ മേനോനും ലിബര്‍ട്ടി ബഷീറും ശത്രുവാണെന്നും, മറ്റൊരാളും മഞ്ജു വാര്യരും തമ്മില്‍ അടുപ്പമുണ്ടെന്നും പറയണം എന്നതടക്കമുള്ള കാര്യങ്ങള്‍ അനൂപിനോട് അഭിഭാഷകന് പറയുന്നത് ശബ്ദരേഖയിലുണ്ട്. മഞ്ജുവും ദിലീപും തമ്മില്‍ നൃത്തപരിപാടികളുടെ പേരില്‍ വഴക്ക് പതിവായിരുന്നു. മഞ്ജു മദ്യപിക്കും എന്നും കോടതിയില്‍ പറയണമെന്നും അഭിഭാഷകന് അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്.
അഭിഭാഷകനായ ഫിലിപ്പാണ് അനൂപിനെ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നത്. മഞ്ജു സാമ്പത്തിക വരുമാനത്തിനാണ് താല്പര്യം കാണിച്ചിരുന്നത് എന്നിവ കൃത്യമായി പറയണമെന്ന് അഭിഭാഷകന് അനൂപിനോട് പറയുന്നു. മഞ്ജുവിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിരുന്നതും ചേട്ടനാണെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കില്‍ കേസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നുമൊക്കെ അഭിഭാഷകന് കൂട്ടിച്ചേർത്തു . മഞ്ജുവിന്റെ ചില പിടിവാശികളാണ് ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്ന് പറയമണമെന്നും അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് പരിശീലിപ്പിക്കുന്നതും ഓഡിയോയിലുണ്ട്.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപ് നല്കിയ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. എഫ്ഐആര്‍ റദ്ദാക്കണമെന്നുള്ള ദിലീപിന്റെ ഹര്‍ജിയാണ് ഹൈകോടതി തള്ളിയത് .