
കോട്ടയം: പനച്ചിക്കാട് സില്‍വര്‍ ലൈനിന്റെ പേരില്‍ വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്ത് അനുമതി നല്‍കിയില്ല.
കെ റെയിലിന്റെ അനുമതി വേണമെന്ന് കാണിച്ച് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറിയാണ് അനുമതി നൽകാത്തത്. സംഭവം വിവാദമായതിന് പിന്നാലെ തന്നെ നിര്‍മ്മാണം തുടങ്ങാന്‍ തങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് കെ റെയില്‍ വിശദീകരണം നല്കി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണം തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കുകയും ചെയ്തു.പനച്ചിക്കാട് സ്വദേശി ജിമ്മിയെ ഫോണില്‍ വിളിച്ചാണ് പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. അതിനിടെ പഞ്ചായത്ത് ഓഫീസ് സിപിഎം ഉപരോധിച്ചു.
വീടിന്റെ രണ്ടാം നില പണിയാന്‍ അനുമതിയില്ല എന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നല്കിയ കത്താണ് വിവാദമായത്. നിര്‍മ്മാണം തുടങ്ങാന്‍ കെ റെയിലിന്റെ അനുമതി വേണം. വീട് ബഫര്‍ സോണ്‍ പരിധിയിലെന്നും എന്‍ഒസി ആവശ്യമാണെന്നും സെക്രട്ടറി കത്തില്‍ പറഞ്ഞു. കെ റെയില്‍ തഹസില്‍ദാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്കിയ കത്താണ് പുറത്തുവന്നത്.
പദ്ധതിക്കായി ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും കെ റെയിലിന്റെ വിശദീകരണത്തില്‍ പറയുന്നു. അതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം ഉപരോധിച്ചു. പഞ്ചായത്ത് സെക്രട്ടറി മനഃപൂര്‍വ്വം അനുമതി നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ പ്രതിഷേധം.
വീട് ബഫര്‍ സോണ്‍ പരിധിയിലെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞതായി വീട്ടുടമ ജിമ്മി അറിയിച്ചു.എന്‍ഒസി ആവശ്യപ്പെട്ട് സെക്രട്ടറി കെ റെയിലിന്റെ ചുമതലയുള്ള സ്പെഷല്‍ തഹസില്‍ദാര്‍ക്കാണ് കത്ത് നല്‍കിയത്. 245 എന്ന ഒറ്റ സര്‍വേ നമ്പറില്‍ വരുന്ന സ്ഥലമാണിത്.
ഇതുവഴിയാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ സഞ്ചാര പാത. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് വീട്ടുടമസ്ഥനായ ജിമ്മി വീടിന് രണ്ടാം നില പണിയാന്‍ പഞ്ചായത്തിന്റെ അനുമതി തേടിയത്. മൂന്ന് മാസമായി നിരന്തരം ചോദിച്ചിട്ടും ഇതില്‍ വ്യക്തമായ ഉത്തരം പഞ്ചായത്തില്‍ നിന്ന് ലഭിച്ചില്ല. അതിനിടെയാണ് എന്‍ഒസി തേടി പഞ്ചായത്ത് സെക്രട്ടറി അയച്ച കത്ത് പുറത്ത് വന്നത്.