ഒമർ മാജിക്‌ ; പുതിയ സിനിമയിലേക്ക് നായികമാരെ തേടുന്നു..

Spread the love

ഒടിടി പ്ലാറ്റ്ഫോമിനുവേണ്ടി ഒമര്‍ ലുലു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുകയാണ് അണിയറക്കാര്‍. തൃശൂർ, കണ്ണൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലെ സംസാരശൈലികളില്‍ ഏതെങ്കിലും ഒന്ന് സംസാരിക്കാൻ കഴിയുന്നവർക്ക് മുൻഗണനയുണ്ട്.

18- 23ന് ഇടയിലാണ് പ്രായപരിധി. രണ്ട് നായികാ കഥാപാത്രങ്ങളിലേക്കാണ് ഓഡിഷന്‍. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ട് ഓഡിഷനില്‍ പങ്കെടുക്കാം.

തൃശൂരിലെ ഹോട്ടൽ പേള്‍ റിജന്‍സിയില്‍ രാവിലെ 10:30 മുതൽ വൈകുന്നേരം 5:30 വരെയാണ് ഓഡിഷന്‍. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

Related Posts

ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

Spread the love

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..

Spread the love

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

കെജിഎഫ് 3 ഉടൻ ഉണ്ടാകില്ല ; കാരണം വ്യക്തമാക്കി നിർമാതാവ്..

Spread the love

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ മറ്റൊരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 3 ന്റെ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മണി ഹീസ്റ്റ് ഇനി കൊറിയയിൽ ; ട്രൈലർ പുറത്ത്..

Spread the love

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്.

50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..

Spread the love

നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല

Leave a Reply

You cannot copy content of this page