ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു..

Spread the love

ഡൽഹി: യാത്രക്കിടെ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ ഫോണിന് തീ പിടിച്ചു. ഇൻഡിഗോയുടെ ദിബ്രുഗഡ്-ഡൽഹി വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം.

തീ പിടിച്ചതോടെ കൃത്യസമയത്ത് തന്നെ ക്യാബിൻ ക്രൂ അഗ്നിശമന ഉപകരണത്തിന്റെ സഹായത്തോടെ തീ അണച്ചതിനാൽ വലിയ അപകടമൊഴിവായി. സംഭവത്തിൽ യാത്രക്കാർക്കോ ക്യാബിൻ ജീവനക്കാർക്കോ പരുക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു.

ദിബ്രുഗഡിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന 6E 2037 ഇൻഡിഗോ വിമാനത്തിലാണ് ഒരു യാത്രക്കാരന്റെ ഫോണിൽ നിന്ന് തീപ്പൊരിയും പുകയുമുണ്ടായത്. തുടർന്ന് ക്യാബിൻ ക്രൂ തീയണക്കുകയായിരുന്നു.’

അപകടകരമായ സംഭവങ്ങൾ കൈകാര്യം ചെയ്യാൻ ക്രൂവിന് പരിശീലനം ലഭിച്ചിട്ടുണ്ട്, അവർ സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്തു. ആർക്കും ഒരു അപകടവും സംഭവിച്ചിട്ടില്ല.’ വിമാനം ഡൽഹി വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും ഇൻഡിഗോ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

അച്ഛനെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച് മകൻ..

Spread the love

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്താൻ മകന്റെ ശ്രമം.

ഗോപി സുന്ദറും അമൃതയും ഒന്നിക്കുന്നു.?

Spread the love

സംഗീത സംവിധായകൻ ഗോപി സുന്ദറും സ്റ്റാർ സിംഗറിലൂടെയും ബിഗ്‌ബോസിലൂടെയും പ്രശസ്തയായ പിന്നണി ഗായിക അമൃത സുരേഷും ഒന്നിക്കുന്നു.?

ജോ ജോസഫിന്റെ പേരിൽ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചു ; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

Spread the love

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ലോകരാജ്യങ്ങൾക്ക് ലോകബാങ്കിന്റെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ ദിനങ്ങൾ.

Spread the love

ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി.

സംസ്ഥാനത്ത് രാത്രി വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്..

Spread the love

രാത്രി പ്രധാനമായും നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട , മലപ്പുറം , കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ  വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രമുഖ താരങ്ങൾ ഏറ്റുമുട്ടും ; സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ..

Spread the love

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.

Leave a Reply

You cannot copy content of this page