ചുംബന ചിത്രം കാമുകി ഫേസ്ബുക്കിൽ പങ്കു വെച്ചു, 200 ഓളം രാജ്യങ്ങളിൽ പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ ഡ്രഗ് ഡീലര്‍ കുടുങ്ങി

Spread the love

ബൊഗോട്ട: വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നെടുത്ത സെൽഫികാമുകി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ കുടുങ്ങിയത് എൽ പിറ്റ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മെസ്കിക്കൻ ലഹരിക്കടത്തുകാരൻ ബ്രയാൻ.

കുപ്രസിദ്ധ മെക്സിക്കൻ ലഹരിക്കടത്ത് തലവൻ എൽച്ചാപ്പോയുടെ അടുത്ത അനുയായിയാണ് ഇയാൾ. ഡൊനാസിയാനോ ഒൽഗുൻ വെര്‍ഡിഗോ ലഹരിക്കടത്തുകാര്‍ക്കിടയിൽ എൽ പിറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

എൽ പിറ്റിന്റെ കാമുകിയും മോഡലുമായ യുവതി ഫേസ്ബുക്കിൽ ഇരുവരുടെയും ചുംബന ചിത്രം പങ്കുവച്ചതോടെയാണ് ഏറെ കാലമായി പിടികൊടുക്കാതെ നടന്ന ഇയാൾ പിടിയിലാകുന്നത്. കാലിയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിൽ നിന്നാണ് എൽ പിറ്റിനെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെ കാലിയിൽ കാമുകിയുമൊത്ത് കഴിഞ്ഞുവരുന്നതിനിടെ വിനോദ സഞ്ചാര കേന്ദ്രമായ ലോഡ് ക്രിസ്റ്റേൽസിൽ പോകാൻ സമ്മതിപ്പിക്കുകയും അവിടെ നിന്ന് നിര്‍ബന്ധിച്ച് ചുംബന ചിത്രം പകര്‍ത്തുകയും ചെയ്തു. ഉടൻതന്നെ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

റെസിഡൻഷ്യൽ ഏരിയയിലാണ് എൽ പിറ്റ് കാമുകിക്കൊപ്പം താമസിച്ചിരുന്നത്. ഇവിടം വളഞ്ഞാണ് ഏപ്രിൽ ആദ്യത്തോടെ ഇയാളെ കൊളംബിയൻ പൊലീസ് പിടികൂടിയത്. എന്നാൽ പൊലീസുകാര്‍ക്ക് 20 ലക്ഷത്തോളം രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു. പക്ഷേ അത് ചീറ്റി പോയി

ഈ വര്‍ഷം ആദ്യം മുതൽ ഇവിടെയാണ് ഇയാൾ കഴിഞ്ഞുവരുന്നത്.
200 ഓളം രാജ്യങ്ങളിൽ പിടികിട്ടാപ്പുള്ളിയായി കണക്കാക്കുന്ന ഇയാളെ ഒടുവിൽ കൊളമ്പിയയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഞാൻ മെക്സിക്കോയിലായിരുന്നെങ്കിൽ ആയുധധാരികളായ ആളുകൾ എന്നെ മോചിപ്പിച്ചേനെ എന്ന് എൽ പിറ്റ് പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊക്കൈൻ കടത്തിയ കേസിൽ കുറ്റവിചാരണയ്ക്കായി എൽ പിറ്റിനെ കാലിഫോര്‍ണിയയിലേക്ക് കൊണ്ടുപോയി. എൽ പിറ്റിന് 196 രാജ്യങ്ങളിൽ ഇന്റര്‍പോളിന്റെ റെഡ് വാറന്റ് ഉണ്ടായിരുന്നു.
എൽ പിറ്റ് ഫെബ്രുവരിയിൽ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്ന് കൊളംബിയൻ അധികൃതര്‍ക്ക് യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി (ഡിഇഎ) മുന്നറിയിപ്പ് നൽകിയിരുന്നു.

39 കാരനായ എൽ പിറ്റും സംഘവും ആയുധധാരികളായ സംഘവുമായി നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

സംസ്ഥാനത്ത് വന്‍ ലഹരിമരുന്നുവേട്ട; പിടിച്ചത് 1526 കോടിയുടെ 220കിലോ ഹെറോയിന്‍..

Spread the love

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Leave a Reply

You cannot copy content of this page