
ഈസ്റ്റർ ദിനത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ ചിക്കൻ മസാല റോസ്റ്റിനെ പരിചയപ്പെടാം.
ചേരുവകൾ:-
ഇടത്തരം വലുപ്പമുള്ള ചിക്കൻ
സവാള ചെറുതായി അരിഞ്ഞത്- രണ്ട് കപ്പ്
വെളുത്തുള്ളി അരിഞ്ഞത്- ഒരു വലിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത്- അര വലിയ സ്പൂൺ
വറ്റൽ മുളക്- 10 അരി കളഞ്ഞത് രണ്ടാക്കിയ രീതിയിൽ ആക്കിയത്
മഞ്ഞൾപ്പൊടി- അര ചെറിയ സ്പൂൺ
തൈര്- കാൽ കപ്പ്
മല്ലി വറുത്ത് പൊടിച്ചത്- അര വലിയ സ്പൂൺ
ജീരകം വറുത്ത് പൊടിച്ചത്- ഒരു നുള്ള്
ഗ്രാമ്പൂ- ആറ്
എലയ്ക്ക – നാലെണ്ണം
കറുവാപ്പട്ട- ഒരിഞ്ചു കഷണം
ജാതിക്ക പൊടിച്ചത്- ഒരു നുള്ള്
ഉപ്പ്, വെള്ളം പാകത്തിന്
എണ്ണയും, നെയ്യും- ഒരോ വലിസ സ്പൂൺ വീതം
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
നെയ്യ്-അര വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത്- ഒരു കപ്പ്
തയ്യാറാകുന്ന വിധം :-
ആദ്യം ചിക്കൻ മുഴുവനോടെ വൃത്തിയാക്കി വെക്കുക. ലിവർ മാറ്റിവെക്കാൻ മറക്കരുത്. അതിന് ശേഷം രണ്ടാമത്തെ ചേരുവ യോജിപ്പിച്ചത് ചിക്കനിൽ പുരട്ടി രണ്ട് മൂന്ന് മണിക്കൂർ വെക്കുക. അത് കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ചിക്കൻ നന്നായി വെന്ത് ഗ്രേവി പോലെ കുറുകണം. ശേഷം പാനിൽ എണ്ണയും, നെയ്യും ചൂടാക്കി സവാള ചേർത്ത് വറുത്ത് കോരി വെക്കുക. ഇതേ എണ്ണയിൽ തന്നെ ചിക്കൻ കഷണങ്ങൾ ചേർത്ത് ചെറു തീയിൽ വറുത്ത് മാറ്റി വെക്കണം. ബാക്കിയുള്ള എണ്ണയിൽ ചിക്കൻ വെന്ത ഗ്രേവി ചേർത്തു തിളപ്പിച്ചു വാങ്ങി സവാള വറുത്തതും ചേർത്ത് വയ്ക്കുക.