നിരോധനാജ്ഞയ്ക്ക് പിന്നാലെ ഇരുചക്ര വാഹന യാത്രയ്ക്ക് നിയന്ത്രണം..

Spread the love

പാലക്കാട്: പാലക്കാട് ജില്ലയിൽ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര വാഹന യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവർക്ക് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടുള്ളതല്ല.

പോപ്പുലര്‍ ഫ്രണ്ട് , ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമൊഴികെയുള്ളവര്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിൽ യാത്ര ചെയ്യാന്‍ പാടുള്ളതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചിരുന്നു.

ഏപ്രില്‍ 20ന് വൈകീട്ട് ആറ് മണി വരെയാണ് പാലക്കാട് ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ഇന്ന് സർക്കാർ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറം സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചിട്ടുണ്ട്.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page