കേച്ചേരി : തൃശ്ശൂർ കേച്ചേരിയിൽ തെങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു.തൃശ്ശൂർ കേച്ചേരി തണ്ടിലം സ്വദേശി മനയ്ക്കലകത്ത് പത്മനാഭൻ എന്നവരുടെ മകനുമായ ബിജു(45) എന്നവരാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ കേചേരി മണലിയിലെ തെങ്ങിൽ നിന്നും വീണ് മരണപ്പെട്ടത്.
സംഭവം നടന്നയുടനെ ബിജുവിനെ കേച്ചേരി ആക്റ്റ് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മക്കൾ: അഹല്യ, ലക്ഷ്മി..