
ആരോഗ്യത്തിന് ഈന്തപ്പഴം ഏറെ ഗുണകരമാണ്. ഈന്തപ്പഴം തന്നെ പല തരത്തിലും ലഭിയ്ക്കും. പച്ചയും പഴുത്തതും ഉണക്കിയതുമെല്ലാം തന്നെ. ഉണക്കിയ ഈന്തപ്പഴത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ജലാംശം ഇല്ലാത്തത് കൊണ്ടു തന്നെയാണ് ഇത് അല്‍പം കട്ടിയില്‍ ഉള്ളത്. ഇതിനാല്‍ ഏറെക്കാലും കേടു കൂടാതെ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യാം. ധാരാളം ഊര്‍ജവും വൈറ്റമിനുകളും ധാതുക്കളുമെല്ലാം അടങ്ങിയ ഒന്നാണിത്. നാരുകളും പ്രോട്ടീനുകളും അടങ്ങിയ ഇതില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയും ഉണ്ട്. ഇത് ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഹൃദയാരോഗ്യത്തിന്:
ഹൃദയാരോഗ്യത്തിന് ഗുണകരമാണ് ഉണക്കിയ ഈന്തപ്പഴം. കുറവ് കൊളസ്‌ട്രോള്‍ അടങ്ങിയ ഇത് പൊട്ടാസ്യം സമ്പുഷ്ടമാണ്. സോഡിയം കുറവാണ്. ഇത് ഹൃദയത്തിന് ഗുണം നല്‍കുന്നു. ബിപി കുറയ്ക്കാന്‍ സഹായിക്കുന്നതിലൂടെയാണ് ഇത്. അയേണ്‍ സമ്പുഷ്ടമാണ് ഇത്. . ഇതിലെ അയേണ്‍ രക്തത്തിലെ എച്ച് ബി ലെവല്‍ ഉയര്‍ത്തുന്നു. മാത്രമല്ല രക്തത്തിലേക്ക് ഓക്‌സിജനെ എത്തിയ്ക്കുകയും ചെയ്യുന്നു. ഇതും ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.
എല്ലുകളുടെ ആരോഗ്യം:
എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് ഉണങ്ങിയ ഈന്തപ്പഴം. ഇതില്‍ സെലനിയം, മാംഗനീസ്, കോപ്പര്‍ എന്നിവയാണ് എല്ലുകളുടെ ആരോഗ്യത്തില്‍ സഹായിക്കുന്നത്. സെലേനിയും രോഗപ്രതിരോധശേഷിയും നല്‍കുന്നു. പ്രമേഹ രോഗികള്‍ക്കും മിതമായി കഴിയ്ക്കാവുന്ന മധുരമാണ് ഇതിലുള്ളത്. ഇതിനാല്‍ തന്നെ ഇവര്‍ക്കുണ്ടാകുന്ന ക്ഷീണം മാറ്റി ഊര്‍ജം പ്രദാനം ചെയ്യാനും സാധിയ്ക്കുന്നു. ഇതിലെ വിറ്റാമിന്‍ ബി 5 ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.
വയറിന്റെ ആരോഗ്യത്തിനും:
വയറിന്റെ ആരോഗ്യത്തിനും കുടല്‍ ആരോഗ്യത്തിനും മികച്ച വഴിയാണ് ഉണങ്ങിയ ഈന്തപ്പഴം. ഇതിലെ നാരുകള്‍ നല്ല ദഹനത്തിന് വഴിയൊരുക്കുന്നു. മലബന്ധം നീക്കാന്‍ ഇത് സഹായിക്കുന്നു. ഗര്‍ഭിണികള്‍ക്കും സുരക്ഷിതമായി കഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു പഴമാണ് ഇത്. കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്.
തടി കുറയ്ക്കാന്‍:
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഏറ്റവും മികച്ച വഴിയാണ് ഉണങ്ങിയ ഈന്തപ്പഴം. ഇതില്‍ ധാരാളം ഫൈബറും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു. തടി കൂടാതെ ശരീരത്തിന് ആരോഗ്യകരമായ തൂക്കവും രക്തപ്രസാദവും നില നിര്‍ത്താന്‍ ഇതേറെ നല്ലതാണ്.