
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു നടൻറെ പുതിയ ചിത്രമാണ് പുറത്തു വരുന്നത്. ഇദ്ദേഹം തന്നെയാണ് ഈ ഫോട്ടോ ഫേസ്ബുക്ക് വഴി പുറത്തുവിട്ടിരിക്കുന്നത്. ഒരു പള്ളിയിലെ ഉസ്താദിനെ പോലെയാണ് ഇദ്ദേഹം ചിത്രത്തിൽ കാണപ്പെടുന്നത്. ഒറ്റനോട്ടത്തിൽ കേരളത്തിലെ ഏതെങ്കിലും ഒരു പള്ളിയിലെ ഉസ്താദ് ആയിരിക്കും ഇദ്ദേഹം എന്നാണ് തോന്നുക. എന്നാൽ സംഗതി അങ്ങനെയല്ല കേട്ടോ. പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ഇദ്ദേഹം ഈ വേഷം സ്വീകരിച്ചിരിക്കുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?
ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വർഷങ്ങളായി സിനിമ-സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. എങ്കിലും അടുത്തിടെ ആയിട്ട് മാത്രമാണ് ഇദ്ദേഹത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങിയത്. ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിൽ മാത്രമല്ല നിരവധി തമിഴ് തെലുങ്ക് സിനിമകളിലും ഇദ്ദേഹം ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചുകൊണ്ട് രംഗത്തുണ്ട്.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിലെ പ്രകടനമാണ് ഇദ്ദേഹത്തിൻറെ കരിയർ മാറ്റിമറിച്ചത് എന്ന് വേണമെങ്കിൽ പറയാം. കൈതേരി സഹദേവൻ എന്ന കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ സിനിമയിൽ അവതരിപ്പിച്ചത്. അതേസമയം അടുത്തിടെ പുറത്തിറങ്ങിയ മരക്കാർ എന്ന സിനിമയിൽ മങ്ങാട്ടച്ചൻ എന്ന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു. ഒരുപാട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്. ഹരീഷ് പേരാടി എന്ന താരത്തെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഇദ്ദേഹം ഫേസ്ബുക്കിൽ ആണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അതിനൊപ്പം ഒരു കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്.