മസാജ് പാ‍ർലറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ നിന്ന് 27 കാരിക്ക് മോചനം..

Spread the love
പ്രതികാത്മക ചിത്രം

ദില്ലി: ദില്ലിയിലെ മസാജ് പാ‍ർലറുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റുകളിൽ നിന്ന് 27 കാരിയെ മോചിപ്പിച്ച് ദില്ലി വനിതാ കമ്മീഷൻ ദില്ലി പൊലീസിന്റെ സഹായത്തോടെയാണ് 27 കാരിയെ രക്ഷപ്പെടുത്തിയത്.

ജോലി തേടിയാണ് താൻ മസാജ് പാ‍ർലറിലെത്തിയതെന്ന് മോചിപ്പിക്കപ്പെട്ട യുവതി പറഞ്ഞു. ആസാദ്പൂരിലെ നീതിക ടവറിലുള്ള ഗേറ്റ്‍വേ മസാജ് പാ‍ർലറിനെതിരെയായിരുന്നു പരാതി.

യുവതിയുടെ വാക്കുകൾ ഇങ്ങനെ

”അവ‍ർ എനിക്ക് മയക്കുമരുന്ന് നൽകി. ഇതോടെ സ്വബോധം നഷ്ടപ്പെട്ടു. അവിടെ നഗ്നരായ രണ്ട് പേർ ഉണ്ടായിരുന്നു. അവിടെ വച്ച് ആരോ എന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു” – രക്ഷപ്പെട്ട യുവതി വനിതാ കമ്മീഷനോട് വെളിപ്പെടുത്തി.

മസാജ് പാ‍ർലർ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ വച്ച് യുവതിയ്ക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായെന്നും വനിതാ കമ്മീഷന് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയതിന് പിന്നാലെ വനിതാ കമ്മീഷൻ പൊലീസുമായി സംഭവസ്ഥലത്തെത്തി, സ്ത്രീയെ മോചിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോ‍ർട്ട് സമർപ്പിക്കാനും സെക്സ് റാക്കറ്റിന്റെ കേന്ദ്രമായ മസാജ് പാ‍ർലർ സീൽ ചെയ്യാനും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Posts

ഒരുമനയൂർ മൂന്നാംകല്ലിൽ ബൈക്കിൽനിന്ന് തെന്നിവീണ് യാത്രികന് പരിക്ക്.

Spread the love

ഇയാളെ പി. എം മൊയ്‌ദീൻ ഷാ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിയെ കണ്ടു..

Spread the love

ഇന്ന് പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

ലോകത്ത് ഏറ്റവും പ്രശസ്തിയുള്ള കെട്ടിടമെന്ന ബഹുമതി ബുര്‍ജ് ഖലീഫക്ക്..

Spread the love

സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും പ്രശസ്തിയുള്ള രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഇന്തോനേഷ്യയാണ്

പി സി ജോർജ് റിമാൻഡിൽ..

Spread the love

14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.

നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച നാഷണൽ പെർമിറ്റ് ലോറിക്ക് തീപിടിച്ചു..

Spread the love

വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം ലോറി തൊട്ടടുത്ത റെസ്റ്റോറന്റിന്റെ മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർക്ക് പരിക്കറ്റു.

പാടത്ത് കളിക്കുന്നതിനിടെ തോട്ടിൽ വീണ് വിദ്യാർത്ഥി മരിച്ചു..

Spread the love

വിദ്യാർത്ഥികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഷ്കറിനെ തോട്ടിൽ നിന്നും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Leave a Reply

You cannot copy content of this page