
കൊച്ചി വെണ്ണലയിൽ ഒരു കുടുംബത്തിലെ 3 പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
അമ്മ, മകൾ, മകളുടെ ഭർത്താവ് എന്നിവർ ആണ് മരിച്ചത്. ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ പറയുന്നു.
രജിതയുടെ ചെറിയ കുട്ടികൾ രാവിലെ ഫോണിൽ വിവരം അറിയിച്ചപ്പോഴാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിഞ്ഞത്.