നാല് ജില്ലകളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി സർക്കാർ

Spread the love

ചണ്ഡിഗഡ്: നീണ്ട ഇടവേളക്ക് ശേഷം മാസ്ക് വീണ്ടും നിർബന്ധമാക്കി ഹരിയാന. എന്‍.സി.ആർ പരിധിയിൽ വരുന്ന ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ജജ്ജാർ എന്നീ നാല് ജില്ലകളിലാണ് ഹരിയാന സർക്കാർ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയത്.

മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്ത് മാസ്ക് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുഗ്രാ ജില്ലാഭരണകൂടം സംസ്ഥാന സർക്കാറിന് കത്തെഴുതിയിരുന്നു.

ഹരിയാനയിൽ റിപ്പോർട്ട് ചെയ്ത 238 കൊവിഡ് കേസുകളിൽ 198 എണ്ണവും ഗുരുഗ്രാമിൽ നിന്നാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രി അനിൽ വിജ് പറഞ്ഞു. ഗുരുഗ്രാമിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ടെന്നും വിജ് വെളിപ്പെടുത്തി.

റിപ്പോർട്ട് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തുടർന്നുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്
ഗുരുഗ്രാമിലെ ഏതൊക്കെ പ്രദേശങ്ങളിൽ നിന്നാണ് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയുന്നതെന്ന് സംഘം പഠിക്കും.

ഇതനുസരിച്ച് പ്രദേശത്തെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

പ്രവാസികൾ ശ്രദ്ധിക്കുക ; മരുന്നുകൾ കൊണ്ടുവരുന്നവർക്ക് മുന്നറിയിപ്പ്

Spread the love

യാത്രക്കാര്‍ കുറിപ്പടികളില്ലാതെ വിവിധ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു ; യുവാവിന് ദാരുണാന്ത്യം

Spread the love

സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും അഭിഭാഷകരും ഏറെ പരിശ്രമിച്ചാണ് തീ അണച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഷൈജുവിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം; പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാനാണ് തീരുമാനം.

Spread the love

നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനയുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് തൃശ്ശൂര്‍  ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നു.

എസ്എസ്എൽസി പരീക്ഷ ഫലം ഉടൻ..

Spread the love

പരീക്ഷാഫലം ജൂൺ 15 നകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി

സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു..

Spread the love

Spread the loveകൊല്ലം: കൊല്ലം പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ അകപ്പെട്ടു. ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. കല്ലടയാര്‍ തീരത്തേക്ക് സെല്‍ഫിയെടുക്കുന്നതിനായാണ്…

കെജിഎഫ് കണ്ട് റോക്കി ഭായ്‌യെ അനുകരിച്ച 15കാരൻ ആശുപത്രിയിൽ..

Spread the love

ആവേശഭരിതനായി പതിനഞ്ചുകാരൻ സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് തൊണ്ട വേദന, ചുമ ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

Leave a Reply

You cannot copy content of this page