
ജറുസലേം: ജറുസലേമില്‍ അല്‍ അഖ്സ പള്ളിയില്‍ ഇസ്രായേലിയന്‍ പൊലീസ് നടത്തിയ ആക്രമണത്തില്‍ നൂറ്റി അമ്പതോളം വരുന്ന പലസ്തീനികള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് പൊലീസ് ആക്രമണമുണ്ടായത്.
ആയിരങ്ങളാണ് പ്രഭാത പ്രാര്‍ത്ഥനക്കായി പള്ളിയില്‍ എത്തിയത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പലസ്തീന് റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു.
റബ്ബര്‍ ബുള്ളറ്റ് കൊണ്ട് പൊലീസ് ഒരാളുടെ കണ്ണിനു നേരെ വെടിയുതിര്‍ത്തെന്നും സംഭവ സ്ഥലത്തേക്ക് വന്ന ആംബുലന്‍സുകള്‍ പൊലീസ് തടഞ്ഞെന്നും റെഡ് ക്രസന്റ് എമര്‍ജന്‍സി സര്‍വീസ് പറഞ്ഞു. മുന്നൂറോളം പലസ്തീനികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പള്ളിയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പൊലീസ് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.