
മലബാര്‍ എക്സ്പ്രസ്സ് ട്രെയിനിന്റെ ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത്. കൊല്ലത്തിനും കായംകുളത്തിനുമിടയില്‍ വച്ചാണ് സംഭവമുണ്ടായത്.
ട്രെയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. മലബാര്‍ എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അജ്ഞാതനെ അംഗപരിമിതരുടെ കോച്ചിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലത്ത് വച്ച് ട്രെയിന്‍ നിര്‍ത്തിയ സമയത്ത് ഒരു യാത്രക്കാരന് കോച്ച് തുറന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് റെയില്‍വേ ഗാര്‍ഡിനെയും പൊലീസിനെയും വിവരമറിയിച്ചു.
റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.