വൃക്ക മാറ്റിവെക്കാൻ പണം ചോദിച്ചയാൾക്ക് സ്വന്തം വൃക്ക നൽകി തൃശൂർ സ്വദേശി..

Spread the love

തൃശ്ശൂർ: വൃക്ക മാറ്റിവെക്കാൻ ധനസഹായം ചോദിച്ച് എത്തിയ ആൾക്ക് പണത്തിന് പകരം സ്വന്തം വൃക്ക തന്നെ നൽകി തൃശ്ശൂർ പള്ള് സ്വദേശി 43കാരനായ ഷൈജു. അന്തിക്കാട് സ്വദേശിയായ സുമേഷിനാണ് ഷൈജു തന്റെ വൃക്ക നൽകാൻ തയ്യാറായത്.

W3Schools.com

അന്തിക്കാട് സ്വദേശിയായ സുമേഷിന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ധനസഹായം ആവശ്യപ്പെട്ട് ഒമ്പത് മാസം മുമ്പ് ഒരു കൂട്ടം ആളുകൾ ഷൈജുവിന്റടുത്ത് വന്നിരുന്നു. പണം സ്വരൂപിക്കുന്നതിനായി നിരവധി പേരെ കാണുന്നതിനൊപ്പമായിരുന്നു ഷൈജുവിനേയും ഇവർ കണ്ടത്. അപ്പോഴാണ് ഷൈജു തന്റെ വൃക്ക സുമേഷിന് നൽകാൻ തയ്യാറാണ് എന്ന കാര്യം പറയുന്നത്. ഇരുവരും തമ്മിൽ മുമ്പ് ഒരു മുൻ പരിചയവും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഇരുവരും ആദ്യമായി കാണുന്നത് വൃക്ക ക്രോസ് മാച്ചിങ് ചെയ്യുന്ന ടെസ്റ്റിന് വേണ്ടി ചെല്ലുന്ന സമയത്തായിരുന്നു.

‘സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് സുമേഷ്. വേറെ വൃക്ക യോജിക്കാതെ വന്നപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പ്രയാസപ്പെടുകയായിരുന്നു. അങ്ങനെയാണ് വൃക്ക നൽകാൻ ഞാൻ തയ്യാറായത്.. ഇന്ന് അഡ്മിറ്റ് ചെയ്യാൻ പോകും. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ. വൃക്ക നൽകുന്നത് കൊണ്ട് യാതൊരുവിധ പ്രശ്നം ഉണ്ടാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കൂടുതൽ ആളുകൾ ഇത്തരത്തിൽ വൃക്ക നൽകാൻ മുന്നോട്ട് വന്നാൽ കൂടുതൽ ആളുകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാൻ സാധിക്കും’ ഷെജു പറഞ്ഞു.

കഴിഞ്ഞ മാസമായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഷൈജുവിന് കോവിഡ് കാരണം ശസ്ത്രക്രിയ മാറ്റിവെക്കുകയായിരുന്നു.

ആദ്യം ആശങ്കയുമായി പലരും വന്നെങ്കിലും കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊടുത്ത ശേഷം എല്ലാം ശരിയായി എന്ന് ഷൈജു പറയുന്നു.

കൃത്യമായ വാർത്തകൾ കൂടുതൽ കൃത്യതയോടെ..

Related Posts

പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം

Spread the love

പ്ലസ് വണ്‍ പ്രവേശന ജൂലൈ 11മുതല്‍ അപേക്ഷിക്കാം

തീവ്ര മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ..

Spread the love

കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും കാസർകോട് ജില്ലയിലെ അംഗൻവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ,

സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ 16കാരിയെ കാണ്മാനില്ല..

Spread the love

കൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടി വിട്ടിൽ നിന്നും പോയതാണ്

ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിവെച്ചു..

Spread the love

മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്.

അത്രമേൽ ഹൃദ്യം ഈ മുഹൂർത്തം; മുത്തച്ഛനെ കാണാൻ വിവാഹവേഷത്തിൽ കൊച്ചുമകൾ എത്തി..

Spread the love

പേരക്കുട്ടിയുടെ വിവാഹത്തിനു പങ്കെടുക്കാന്‍ കഴിയാതെ പോയ മുത്തച്ഛനെ അദ്ദേഹത്തിനടുത്തു പോയി സന്ദർശിച്ചിരിക്കുന്ന പേരക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേക്ക് റിമാൻഡിൽ..

Spread the love

നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

You cannot copy content of this page